കോഴിക്കോട്: മെഡിക്കൽ കോളജിൽ വർഷങ്ങളോളം ജോലി ചെയ്തിരുന്ന ദിവസവേതനക്കാരായ ശുചീകരണ െതാഴിലാളികളെ കോവിഡിനിടെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ ആശുപത്രിക്ക് മുന്നിൽ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി. ജോലിയിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരം ഡി.സി.സി പ്രസിഡൻറ് യു. രാജീവൻ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു. സമരസമിതി വൈസ് ചെയർമാൻ പി.ടി. ജനാർദനൻ, കെ.സി. പ്രവീൺ കുമാർ, ജനറൽ കൺവീനർ പുതുശ്ശേരി വിശ്വനാഥൻ, സമരസമിതി ട്രഷറർ വിബീഷ് കമ്മനകണ്ടി, പി.ടി. സന്തോഷ് കുമാർ, ശ്രീജേഷ് ചെലവൂർ, ഉസ്മാൻ ചേളന്നൂർ, വിജീഷ് കട്ടക്കളം, വിജയ നിർമല, പി. ഷാജി, ടി.സുഭിത, ബാലൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.