കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ആരും നോക്കാതെ കിടന്ന സ്ഥലത്ത് പുതിയ പകൽ വീട് തുറന്നു. 30 ലക്ഷം ചെലവിൽ പ്രായമായവര്‍ക്കുള്ള പകല്‍ വീടാണ് ശാസ്ത്രി നഗറിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തത്. മലബാര്‍ ദേവസ്വം ബോര്‍ഡ് ഓഫിസുകളും മറ്റും പ്രവര്‍ത്തിക്കുന്ന ഹൗസ് ഫെഡ് ഓഫിസ് സമുച്ചയത്തിന് സമീപത്ത് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ഉദ്യാനത്തിന് സമീപമാണ് പകല്‍ വീട്. അശരണരായ വയോധികർ നഗരത്തിൽ ഏറെയുണ്ടെന്ന് കണ്ടതിനാലാണ് പകല്‍ വീട് ഉള്‍പ്പെടെയുള്ളവ ഒരുക്കാൻ നിശ്ചയിച്ചത്. മാനസികോല്ലാസത്തിനുള്ള സൗകര്യം, പരിചരണം, ഇരിപ്പിട സൗകര്യം എന്നിവയുണ്ട്. പത്രങ്ങള്‍, ടി.വി തുടങ്ങിയവയുമുണ്ടാവും. രണ്ട് നിലകളിലായി നാല് മുറികളുണ്ട്. ലഘുഭക്ഷണമുണ്ടാക്കാനുള്ള സംവിധാനമുണ്ട്. ലൈബ്രറി, ടെലിവിഷൻ, കാരംസ് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും. കെയർടേക്കറെയും നിയമിക്കും. രാവിലെ ഒമ്പത് മുതൽ അഞ്ച് വരെയാണ് പ്രവർത്തന സമയം. കോവിഡിന് ശേഷമേ പകൽ വീട്ടിൽ പ്രവേശനമുണ്ടാവുള്ളൂ. കാലിക്കറ്റ് െഡവലപ്‌മൻെറ് സൊസൈറ്റി നിര്‍ത്തലാക്കിയതോടെ നഗരസഭക്ക് ലഭിച്ച സ്ഥലങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. കൗൺസിലർ ടി.സി.ബിജുരാജ് അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്ഥിരം സമിതി ചെയർേപഴ്സൻ ടി.വി.ലളിതപ്രഭ, കെ.ദീപേഷ്, മുഹമ്മദ് ആഷിക് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.