കോഴിക്കോട്: വകുപ്പ് വിഭജിച്ചിട്ടും സ്ഥാനക്കയറ്റത്തിൽ മാറ്റമില്ലാത്തതിനാൽ സാമൂഹികനീതി വകുപ്പിലെ നിയമന വ്യവസ്ഥകൾ മാറ്റണമെന്ന ആവശ്യം ശക്തം. നേരിട്ടുള്ള ഒരു നിയമനം നടക്കുേമ്പാൾ സ്ഥാനക്കയറ്റം വഴി രണ്ടു നിയമനം എന്ന വ്യവസ്ഥയാണ് വകുപ്പിൽ വർഷങ്ങളായി നടന്നുവരുന്നത്. സാമൂഹിക നീതി വകുപ്പ് വിഭജിച്ച് വനിത ശിശുക്ഷേമ വകുപ്പ് രൂപവത്കരിച്ചതോടെ സ്ഥാനക്കയറ്റത്തിന് അർഹരായവരുടെ എണ്ണത്തിൽ വലിയ കുറവുണ്ട്. എന്നിട്ടും നിയമന അനുപാതത്തിൽ മാറ്റമുണ്ടാക്കിയില്ലെന്നാണ് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നത്. സാമൂഹിക നീതി വകുപ്പിലെ പ്രബേഷൻ ഒാഫിസർ ഗ്രേഡ് രണ്ടിൽ സംസ്ഥാനത്ത് ആകെ 23 തസ്തികകളാണുള്ളത്. നിലവിലെ മാനദണ്ഡങ്ങളനുസരിച്ച് 15 പേരെ ഫീഡർ കാറ്റഗറികളിൽനിന്നും സ്ഥാനക്കയറ്റത്തിലൂടെ നിയമിക്കുേമ്പാൾ എട്ടുപേർക്കാണ് പി.എസ്.സി വഴി നിയമനം ലഭിക്കുക. പി.എസ്.സി വഴിയുള്ള നിയമനത്തിനായി ആയിരക്കണക്കിന് ഉദ്യോഗാർഥികൾ കാത്തിരിക്കുേമ്പാഴാണ് ഇൗ ദുർഗതി. 15 പ്രമോഷൻ നിയമനങ്ങൾക്ക് പരിഗണിക്കാൻ സാമൂഹിക നീതി വകുപ്പിൽ ഫീഡർ കാറ്റഗറികളിൽ ആകെയുള്ളത് 18 പേർ മാത്രമാണെന്നാണ് ആക്ഷേപം. വകുപ്പിലെ 15 ഹെഡ് ക്ലർക്ക്/ഹെഡ് അക്കൗണ്ടൻറുമാർക്കും മൂന്ന് ക്ഷേമ സ്ഥാപന സൂപ്രണ്ട് ഗ്രേഡ് മൂന്ന് കാറ്റഗറിക്കാർക്കും കൂടി സ്ഥാനക്കയറ്റ തസ്തികകൾ 40 എണ്ണമാണ്. സംസ്ഥാനത്ത് ഒരു വകുപ്പിലും ഇത്തരത്തിലൊരു പ്രമോഷൻ സാധ്യത ഉണ്ടാകില്ലെന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്. അവിടെയാണ് നേരിട്ടുള്ള നിയമനം നടക്കുന്ന പ്രബേഷൻ ഓഫിസർ ഗ്രേഡ്-2ലേക്കുള്ള 15 തസ്തികകൾ തങ്ങൾക്കുതന്നെ വേണമെന്നാണ് സർവിസിലുള്ളവർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.