രാഹുൽ ഗാന്ധിക്ക് സ്വീകരണം നൽകും

തിരുവമ്പാടി: രാഹുൽ ഗാന്ധിക്ക് തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ തിങ്കളാഴ്ച സ്വീകരണം നൽകും. ഉച്ചക്കുശേഷം മൂന്നിന് നിയോജക മണ്ഡലം അതിർത്തിയായ എരഞ്ഞിമാവിൽ രാഹുൽ ഗാന്ധി എത്തും. കൊടിയത്തൂർ, കാരശ്ശേരി, കൂടരഞ്ഞി, മുക്കം, തിരുവമ്പാടി, ഓമശ്ശേരി, താമരശ്ശേരി, കട്ടിപ്പാറ, കോടഞ്ചേരി, പുതുപ്പാടി എന്നീ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ 75 കേന്ദ്രങ്ങളിൽ രാഹുൽ ഗാന്ധിക്ക് അഭിവാദ്യം അർപ്പിക്കും. താമരശ്ശേരി ചുരം ഒന്നാം വളവ് മുതൽ ലക്കിടി വരെയുള്ള വിവിധ കേന്ദ്രങ്ങളിൽ രാഹുൽ ബ്രിഗേഡി​ൻെറ നേതൃത്വത്തിൽ രാഹുൽ ഗാന്ധിക്ക് അഭിവാദ്യമർപ്പിക്കുമെന്ന് കോൺഗ്രസ് സ്വീകരണ കമ്മിറ്റി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.