തളിപ്പറമ്പ്: കോവിഡ് ബാധിച്ച് കുറുമാത്തൂർ പഞ്ചായത്തിൽ രണ്ടു പേർ മരിച്ചു. പാറാട് സ്വദേശി ടി.പി. അബ്ദുല്ല(68), കരിമ്പം വേളിപ്പാറ ഹിലാൽ നഗർ സ്വദേശി മുരിങ്ങോളി മുഹമ്മദ്(79) എന്നിവരാണ് മരിച്ചത്. വൃക്കരോഗിയായിരുന്ന അബ്ദുല്ലക്ക് ശനിയാഴ്‌ച നടത്തിയ ആൻറിജൻ പരിശോധനയിലാണ് കോവിഡ് കണ്ടെത്തിയത്. തുടർന്ന് ഹോം ഐസൊലേഷനിൽ കഴിഞ്ഞ അബ്ദുല്ലയെ സ്ഥിതി വഷളായതോടെ പരിയാരം കണ്ണൂർ ഗവ.മെഡി. കോളജിലേക്ക് മാറ്റി. അർധരാത്രിയോടെ മരിച്ചു. മൃതദേഹം ഞായറാഴ്‌ച പുലർച്ചെ കുറ്റിക്കോൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ: നഫീസ. മക്കൾ: ഹസീന, അനീസ, അബൂബക്കർ, അജ്നാസ്. തളിപ്പറമ്പ് സർസയ്യിദ് കോളജിലെ റിട്ട. ലൈബ്രേറിയനാണ് മുരിങ്ങോളി മുഹമ്മദ്. കാൻസർ ബാധിതനായിരുന്നു ഇദ്ദേഹം. സമ്പർക്കത്തിലൂടെയാണ് മുഹമ്മദിന് കോവിഡ് സ്ഥിരീകരിച്ചത്. പരിയാരം കണ്ണൂർ ഗവ.മെഡി.കോളജിൽ ചികിത്സയിൽ കഴിയവെയാണ് മരണം. ഭാര്യ: റസിയ. മക്കൾ: സുഹൈൽ (ബഹ്റൈൻ), സിറാജുദ്ദീൻ (പ്രഫസർ. ഗവ.കോളജ് മൊകേരി), ഷക്കീല(അള്ളാംകുളം), ഇല്യാസ്(ദീനിയാത്ത് മദ്റസ വളപട്ടണം), സൗദ (സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂൾ), ജുവൈരിയ(സർ സയ്യിദ് ഹൈസ്ക്കൂൾ), റംല(ആടിക്കും പാറ), പരേതനായ അഷ്കർ. മരുമക്കൾ: കെ. അഷ്റഫ്, അബ്ദുൽ സമദ്(വ്യാപാരി, ശ്രീകണ്ഠപുരം), പി.എം. അഷ്റഫ്(വ്യാപാരി, ചക്കരക്കൽ), ഹാരിസ്( ഹോട്ടൽ റോയൽ പാലസ്), ഷഫീന(ശ്രീകണ്ഠപുരം), ബുഹൈറ (തളിപ്പറമ്പ്), സുഫൈജ(കാട്ടാമ്പള്ളി). muringoli muhammed covide death TLP
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.