ജെ.സി.ഐ ദേശീയ അധ്യക്ഷന് സ്വീകരണം

മുക്കം: യുവജന കൂട്ടായ്മ മുക്കം മൈത്രി മലയോരം ഗേറ്റയിൽ ജെ.സി.ഐ ദേശീയ അധ്യക്ഷൻ സെനറ്റർ അനീഷ് സി.മാത്യുവിന് സ്വീകരണം നൽകി. വിദ്യാർഥികൾക്ക് ടെലിവിഷൻ വിതരണവും നടത്തി. കൊറോണ വൈറസ്​ സംബന്ധിച്ച്​ രാജീവ് കൗതുകം സംവിധാനംചെയ്ത് ജെ.സി.ഐ നിർമിക്കുന്ന ഹൃസ്വചിത്രത്തി​ൻെറ ലോഞ്ചിങ്​ ദേശീയ പ്രസിഡൻറ്​ നിർവഹിച്ചു. സൗഫീഖ് വെങ്ങളത്ത് അധ്യക്ഷത വഹിച്ചു. ഡോ. സി.ജെ. തിലക്, ഹുസ്സൻ ഗ്രീൻ ഗാർഡൻ, ബേബി, ഡോ. ദീപക്, ആസാദ്, ശ്രീജിത്ത്, ജിനോജ് കുരുവിള, അഗസ്ത്യൻ ജോസഫ്, ജോബി മാതാളി, അഭിലാഷ് ഭാസ്, പ്രിനിൽ, സവിജേഷ് എന്നിവരെ ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.