എലത്തൂരിൽ അനധികൃത കെട്ടിട നിർമാണം വ്യാപകമാകുന്നു

എലത്തൂർ: നിയമം കാറ്റിൽ പറത്തി എലത്തൂരിൽ അനധികൃത നിർമാണങ്ങൾ വ്യാപകം. ചില കോർപറേഷൻ ജീവനക്കാരുടെ മൗനസമ്മതത്തോടെയാണ് പഴയ ഓടിട്ട കെട്ടിടങ്ങൾ പൊളിച്ച്​ നിയമവിരുദ്ധമായി പുതിയ കോൺക്രീറ്റ് കെട്ടിടങ്ങൾ ഉയരുന്നത്. പഴയ കെട്ടിടങ്ങൾ പൊളിക്കുമ്പോൾ പുതിയതിന് അനുമതി നൽകേണ്ടതില്ലെന്ന കോർപറേഷ​ൻെറ നിയമം ചിലർക്ക് ബാധകമാകുന്നില്ലെന്നാണ് ആക്ഷേപം. സ്വാധീനം ഉപയോഗിച്ച് ചിലർ മാത്രം കെട്ടിടം നിർമിക്കുന്നത് പതിവാകുന്നതോടെ പല കടയുടമകളും നിയമലംഘനങ്ങൾ തുടരുകയാണ്. ദേശീയ പാതക്കരികിൽ ഉയരുന്ന അനധികൃത കെട്ടിടങ്ങൾക്കെതിരെ പരാതി നൽകുന്നവരെ ഭീഷണിപ്പെടുത്തുകയാണെന്ന് ആക്ഷേപമുയരുന്നുണ്ട്​. ചില രാഷ്​ട്രീയ നേതാക്കൾ തന്നെയാണ് നിയമ ലംഘനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതത്രെ. ചില അനധികൃത നിർമാണം സംബന്ധിച്ച് കോടതിയിൽ കേസും നിലനിൽക്കുന്നുണ്ട്. അനധികൃത കെട്ടിനിർമാണത്തെക്കുറിച്ച് ചോദിക്കുമ്പോൾ, പരാതി ലഭിച്ചിട്ടില്ലെന്നുപറഞ്ഞ് കൈമലർത്തുകയാണ് ബന്ധപ്പെട്ടവർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.