Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sep 2020 11:58 PM GMT Updated On
date_range 1 Sep 2020 11:58 PM GMTഎലത്തൂരിൽ അനധികൃത കെട്ടിട നിർമാണം വ്യാപകമാകുന്നു
text_fieldsbookmark_border
എലത്തൂർ: നിയമം കാറ്റിൽ പറത്തി എലത്തൂരിൽ അനധികൃത നിർമാണങ്ങൾ വ്യാപകം. ചില കോർപറേഷൻ ജീവനക്കാരുടെ മൗനസമ്മതത്തോടെയാണ് പഴയ ഓടിട്ട കെട്ടിടങ്ങൾ പൊളിച്ച് നിയമവിരുദ്ധമായി പുതിയ കോൺക്രീറ്റ് കെട്ടിടങ്ങൾ ഉയരുന്നത്. പഴയ കെട്ടിടങ്ങൾ പൊളിക്കുമ്പോൾ പുതിയതിന് അനുമതി നൽകേണ്ടതില്ലെന്ന കോർപറേഷൻെറ നിയമം ചിലർക്ക് ബാധകമാകുന്നില്ലെന്നാണ് ആക്ഷേപം. സ്വാധീനം ഉപയോഗിച്ച് ചിലർ മാത്രം കെട്ടിടം നിർമിക്കുന്നത് പതിവാകുന്നതോടെ പല കടയുടമകളും നിയമലംഘനങ്ങൾ തുടരുകയാണ്. ദേശീയ പാതക്കരികിൽ ഉയരുന്ന അനധികൃത കെട്ടിടങ്ങൾക്കെതിരെ പരാതി നൽകുന്നവരെ ഭീഷണിപ്പെടുത്തുകയാണെന്ന് ആക്ഷേപമുയരുന്നുണ്ട്. ചില രാഷ്ട്രീയ നേതാക്കൾ തന്നെയാണ് നിയമ ലംഘനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതത്രെ. ചില അനധികൃത നിർമാണം സംബന്ധിച്ച് കോടതിയിൽ കേസും നിലനിൽക്കുന്നുണ്ട്. അനധികൃത കെട്ടിനിർമാണത്തെക്കുറിച്ച് ചോദിക്കുമ്പോൾ, പരാതി ലഭിച്ചിട്ടില്ലെന്നുപറഞ്ഞ് കൈമലർത്തുകയാണ് ബന്ധപ്പെട്ടവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story