പുതിയതെരു: നിയന്ത്രണം തെറ്റിയ ബൈക്ക് വൈദ്യൂതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. ചിറക്കൽ കാട്ടാമ്പള്ളി ഇടയിൽ പീടികയിലെ പറമ്പിൽ ഹൗസിൽ പി. ഷമിൽ (21) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ച നാല് മണിയോടെ വളപട്ടണം ടോൾ ബൂത്ത്-കൊല്ലറത്തിക്കൽ റോഡിലാണ് അപകടം. കീരിയാട് ഹുസ്ന ഡ്രൈവിങ് സ്കൂളിന് സമീപത്തെ യുനൈറ്റഡ് സ്പോർട്സ് ക്ലബ് ആൻഡ് റീഡിങ് റൂമിന് മുന്നിലുള്ള തൂണിലിടിച്ചാണ് അപകടം. കൊല്ലറത്തിക്കൽ ഭാഗത്തുനിന്നും വളപട്ടണം ഭാഗത്തേക്ക് പോവുകയായിരുന്ന ഷമിലിന് വളവിൽ വെച്ച് ബൈക്കിൻെറ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. അപകടം നടന്നയുടൻ സുഹൃത്തുക്കൾ പാപ്പിനിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തലക്കേറ്റ ഗുരുതര പരിക്ക് കാരണം ചാലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു. പിതാവ്: പി. മധു. മാതാവ്: ശ്രീന. സഹോദരങ്ങൾ: ഷിമിൽ (സി.പി.എം പരപ്പിൽ ബ്രാഞ്ച് അംഗം), ഷിജിൽ. സഞ്ചയനം ബുധനാഴ്ച. shamil bike accident puthiya theru നിസാർ- new മട്ടന്നൂർ: നിടുവോട്ടുംകുന്ന് കനാലിനുസമീപം ദാവാരി ഹൗസിൽ പരേതനായ വയലിൽ അബ്ദുല്ലക്കുട്ടിയുടെ മകൻ ഡി. നിസാർ (53) നിര്യാതനായി. മാതാവ്: ദാവാരി ജമീല. ഭാര്യ: പി.കെ. സീനത്ത്. മക്കൾ: റിസ്വാൻ, റിഷാൻ, റഫ്നാസ്. സഹോദരങ്ങൾ: അക്ബർ, റാഷിദ്, റഫ്ഷാദ്, ഉമൈബ, പരേതനായ സാജിർ. MTR OBIT-D.NISAR(50) ദാമോദരൻ ഏഴിലോട്: എടാട്ട് കുഞ്ഞപ്പൻചാലിലെ മത്ത്യാരി ദാമോദരൻ (84) നിര്യാതനായി. ഭാര്യ: താഴത്തെ പുരയിൽ ദേവൂട്ടി. മക്കൾ: ബാബു (ഇലക്ട്രീഷ്യൻ), രമേശൻ (ചുമട്ട്തൊഴിലാളി, പെരുമ്പ), ഉഷ (സെപ്ലെകോ, മാതമംഗലം), പരേതയായ നിഷ. മരുമക്കൾ: സീമ (മുത്തത്തി), വാണി (പൊയിനാച്ചി), രാജൻ (എരമം), സുരേന്ദ്രൻ (തലായി, കുഞ്ഞിമംഗലം). സഹോദരങ്ങൾ: കുഞ്ഞിരാമൻ മത്ത്യാരി, കാർത്യായനി (ഇരുവരും ചെറാട്ട്), ജാനകി (കാരാട്ട്, ഏഴിലോട്) പരേതയായ മാധവി (കാനായി). സഞ്ചയനം വ്യാഴാഴ്ച. damodaran ezhilode
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.