മുക്കം: ഇരുവഴിഞ്ഞിപ്പുഴയിൽ വെള്ളം ഇറങ്ങി തുടങ്ങിയെങ്കിലും മാടായിപ്പൊയിലിൽ വെള്ളംകെട്ടിനിൽക്കുകയാണ്. സമീപത്തെ ഓർഗാനിക് കൃഷി കേന്ദ്രമടക്കം വെള്ളത്തിലാണ്. കീടങ്ങളിൽനിന്ന് കൃഷിയെ സംരക്ഷിക്കുന്ന സംവിധാനവും വെള്ളക്കെട്ട് മൂലം തകരാറിലാവും. ഇക്കാരണത്താൽ വർഷകാലത്തിന് ശേഷം കൃഷിയിറക്കാൻ ബുദ്ധിമുട്ടാകും. മാടായിപ്പൊയിലിൽ വെള്ളം ഒഴിവാകാൻ തോട് സംവിധാനമുണ്ടായിരുന്നു. സമീപം സ്വകാര്യ വ്യക്തികൾ താഴ്ഭാഗത്ത് മണ്ണിട്ട് നികത്തിയതോടെ ഇത് തടസ്സപ്പെട്ടു. മണ്ണ് നീക്കി തോടിലൂടെ വെള്ളം ഒഴുകിപ്പോകാൻ സംവിധാനമാക്കണമെന്നാണ് സമീപവാസികളുടെ ആവശ്യം ശക്തമാണ്. പരാതിയെ തുടർന്ന് സംഭവ പ്രദേശം സ്പെഷൽ വില്ലേജ് ഓഫിസർ അഗസ്റ്റിൻ സന്ദർശിച്ചു. ഈസ്റ്റ് ചേന്ദമംഗല്ലൂർ മാടായിപ്പൊയിലിലെ ഏഴ് വീടുകൾക്ക് ചുറ്റും ഒഴുകിപ്പോകാതെ കെട്ടിനിൽക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.