കനത്തമഴ: വീടി​െൻറ അടുക്കളഭാഗം ഒലിച്ചുപോയി

കനത്തമഴ: വീടി​ൻെറ അടുക്കളഭാഗം ഒലിച്ചുപോയി നരിക്കുനി: മടവൂര്‍ വില്ലേജിലെ മൂന്നാം വാര്‍ഡ് എരവന്നൂര്‍ തെക്കേടത്ത് താഴത്ത് വീടി​ൻെറ അടുക്കളഭാഗം ഒലിച്ചുപോയി. കഴിഞ്ഞ രാത്രി പെയ്ത ശക്തമായ മഴയില്‍ വീടിനോട് ചേര്‍ന്ന അടുക്കളപ്പുരയാണ് തോട്ടിലെ ശക്തമായ മഴ വെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയത്. കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോ ജീവനക്കാരനായ എരവന്നൂര്‍ പുതിയേടത്ത് മീത്തല്‍ കുഞ്ഞഹമ്മദി​ൻെറ മകന്‍ സുബൈറി​ൻെറ വീടിനാണ് നാശനഷ്​ടം. അടുക്കളയും സാധനങ്ങളും മേശ, കസേര, അതിനോടനുബന്ധിച്ച വസ്തുക്കളും അടുക്കളയുടെ സമീപമുള്ള ഷെഡും ഒലിച്ചുപോയി. അഞ്ചുലക്ഷം രൂപയുടെ നഷ്​ടമുണ്ടായി. ഫയര്‍ഫോഴ്‌സും നാട്ടുകാരും കെ.എസ്.ആര്‍.ടി.സി ജീവനക്കാരും താല്‍ക്കാലിക ഭിത്തി നിര്‍മിച്ചാണ് ഇപ്പോള്‍ വീട് സംരക്ഷിച്ച് നിലനിര്‍ത്തിയത്​. അടുത്തിടെ നിര്‍മിച്ച വീടായതിനാല്‍ പണി പൂര്‍ത്തിയായിട്ടില്ല. തോട്ടില്‍ തങ്ങിനിന്ന വസ്തുക്കള്‍ നാട്ടുകാര്‍ സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് നീക്കി. രാത്രി തുടങ്ങിയ സന്നദ്ധ പ്രവര്‍ത്തനം ഞായറാഴ്​ച ഉച്ചക്ക് മൂന്നിനാണ്​ അവസാനിപ്പിച്ചത്്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.