കോഴിക്കോട്: മാവൂർ റോഡിനടുത്ത് യു.കെ. ശങ്കുണ്ണി റോഡിനോട് ചേർന്നുള്ള ഒഴിഞ്ഞ പറമ്പുകളിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. പ്ലാസ്റ്റിക് കവറുകളും പഴകിയ തുണികളും ഉൾെപ്പടെയാണ് വിവിധ ഭാഗങ്ങളിലായി തള്ളുന്നത്. ആളൊഴിഞ്ഞ സമയത്തും രാത്രിയിലുമാണ് ചിലർ മാലിന്യമിടുന്നത് എന്നാണ് പരിസരവാസികൾ പറയുന്നത്. ഏെക്കാലമായി പൂട്ടിക്കിടക്കുന്ന െകട്ടിടത്തിൻെറ മുൻവശത്താണ് റോഡിനോട് ചേർന്നിപ്പോൾ മാലിന്യം തള്ളിയിരിക്കുന്നത്. മാലിന്യം മഴപെയ്യുന്നതോെട ചീഞ്ഞ് നാറുന്ന അവസ്ഥയുമുണ്ട്. സമീപത്തെ മറ്റൊരു പറമ്പ് മാസങ്ങളായി മാലിന്യ നിക്ഷേപം കാരണം ദുർഗന്ധം വമിക്കുന്ന രീതിയിലാണ്. ഇവിടെ കുപ്പിച്ചില്ലുകളും കെട്ടിടങ്ങളുെട അവശിഷ്ടങ്ങളും വെര നേരത്തെ തള്ളിയിട്ടുണ്ട്. ഭക്ഷണമാലിന്യവും കൊണ്ടിടുന്നതിനാൽ തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രം കൂടിയാണീഭാഗം. കൂട്ടിയിട്ട മാലിന്യം ചീഞ്ഞ് നിന്ന് മഴക്കാലത്ത് വെള്ളം ഒലിച്ചിറങ്ങി റോഡിൽ പരന്നൊഴുകുന്നത് കാൽനടക്കാർക്കും ദുരിതമാണ്. മാലിന്യം തള്ളുന്നവർക്കെതിരെ നഗരസഭ കർശന നിയമനടപടി കൈക്കൊള്ളണമെന്നാണ് പരിസരവാസികളുടെ ആവശ്യം. കെ.എം. മാത്യു അനുസ്മരണം കോഴിക്കോട്: ഒാർഗനൈസേഷൻ ഒാഫ് ന്യൂസ് പേപ്പർ സൊസൈറ്റി മലയാള മനോരമ മുഖ്യപത്രാധിപരായിരുന്ന കെ.എം. മാത്യു അനുസ്മരണം നടത്തി. ഇളയിടത്ത് വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റാണി ജോയ്, പി.ടി. നിസാർ, അഡ്വ. ലൂക്കോ േജാസഫ്, വി.കെ. അഷ്റഫ്, ആറ്റക്കോയ പള്ളിക്കണ്ടി, ആർ.കെ. നായർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.