ജില്ലയിൽ സ്വകാര്യബസ്​ സർവിസ് നിലച്ചു

കോഴി​േക്കാട്​: ജില്ലയിൽ സ്വകാര്യബസ്​ സർവിസ് അനിശ്ചിതകാലത്തേക്ക്​ നിലച്ചു. നഷ്​ടം താങ്ങാനാവുന്നില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ് ബസുകളുടെ പിൻവാങ്ങൽ.​ 90 ശതമാനത്തോളം ബസുകൾ ശനിയാഴ്​ച നിരത്തിലിറങ്ങിയില്ല. സംസ്​ഥാനത്തുടനീളം ആഗസ്​റ്റ്​ ഒന്നു മുതൽ സർവിസ്​ നിർത്തിവെക്കുമെന്ന് അസോസിയേഷനുകളുടെ ​ സംയുക്​ത സമിതി സർക്കാറിനെ അറിയിച്ചിരുന്നു. കെ.എസ്​.ആർ.ടി.സിയാണ്​ യാത്രക്കാർക്ക്​ ആശ്വാസമായത്​. ജില്ലയിൽ കെ.എസ്​.ആർ.ടി.സി യാത്രക്കാരുടെ എണ്ണം നോക്കിയാണ്​ സർവിസ്​ ഷെഡ്യൂൾ ചെയ്യുന്നത്​. ശനിയാഴ്​ച യാത്രക്കാർ വളരെ കുറവായിരുന്നു എന്ന്​ അധികൃതർ പറഞ്ഞു. കെ.എസ്​.ആർ.ടി.സി ആഗസ്​റ്റ്​ ഒന്നു മുതൽ ദീർഘദൂര​ ​സർവിസ്​ പ്രഖ്യാപിച്ചിരുന്നെങ്കിലും ആരോഗ്യവകുപ്പി​ൻെറ എതിർപ്പിനെ തുടർന്ന്​ ആരംഭിക്കാനായില്ല. കോവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധി മറികടക്കാൻ ബസ് ടിക്കറ്റ് നിരക്ക് പരിഷ്‌കരിച്ചിരുന്നു. നിരക്ക് നിശ്ചയിക്കുന്നതിനുളള കിലോമീറ്റര്‍ പരിധി കുറച്ചായിരുന്നു പരിഷ്‌കരണം. ഇതുകൊണ്ടും നഷ്​ടം നികത്താനാവുന്നില്ലെന്നാണ്​ ബുസടമകൾ പറയുന്നത്​. നികുതിയിൽ നിന്നൊഴിവായിക്കിട്ടാൻ സർക്കാറിന്​ 'ജി.ഫോം' നൽകിയിരിക്കുകയാണ്​ ബസുടമകൾ. ഇതുപ്രകാരം മൂന്ന്​ മാസം വരെ നിർത്തിയിടാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.