കണ്ണൂർ: കോവിഡ് ഭീതിയുടെ കരിനിഴലിൽ വീണ്ടുമൊരു പെരുന്നാൾ ആഘോഷം. സമ്പൂർണ ലോക്ഡൗൺ സമയത്താണ് ഇക്കുറി റമദാനും ഈദുൽ ഫിത്റും കടന്നുപോയത്. പള്ളികൾ പൂർണമായും അടച്ചിടേണ്ടിവന്ന പുണ്യദിനങ്ങൾ വിശ്വാസികളുെട മനസ്സിൽ ഇപ്പോഴും മായാത്ത നൊമ്പരമാണ്. രണ്ടുമാസത്തിനിപ്പുറം ബലിപെരുന്നാൾ വിരുന്നെത്തുേമ്പാഴും വിശ്വാസികളുെട മനം തെളിയുന്നില്ല. കാരണം, നാട്ടിലെ സാഹചര്യം ഒട്ടും മെച്ചപ്പെട്ടിട്ടില്ല. കോവിഡ് വ്യാപനതോത് ദിനംപ്രതി കൂടുകയുമാണ്. ഈദുൽ ഫിത്റിന് പള്ളി തുറക്കാൻ വിലക്കുണ്ടായിരുന്നു. ലോക്ഡൗൺ ഇളവ് പ്രാബല്യത്തിൽ വന്നതോടെ പള്ളികൾ തുറക്കാൻ അനുമതിയുണ്ട്. എന്നാൽ, കർശന നിയന്ത്രണങ്ങളോടെയാണ് പ്രവർത്തനം. ബലിപെരുന്നാൾ ദിനത്തിലും ജാഗ്രത കൈവിടരുതെന്ന് സർക്കാറും പൊലീസും ഉണർത്തുേമ്പാൾ അത് പൂർണമായും ഏറ്റെടുക്കുകയാണ് വിശ്വാസി സമൂഹം. ഈദ്ഗാഹ് വേണ്ടെന്ന സർക്കാർ നിർദേശം എല്ലാവരും അംഗീകരിച്ചു. മിക്ക പള്ളികളിലും ഇത്തവണ പെരുന്നാൾ നമസ്കാരമില്ല. ആളുകൾ കൂട്ടത്തോടെ എത്തിയാൽ നിയന്ത്രണം പൂർണമായും പാലിക്കുന്നത് ദുഷ്കരമാകുമെന്ന സാഹചര്യം കണക്കിലെടുത്താണ് കമ്മിറ്റികൾ ഇത്തരമൊരു തീരുമാനമെടുത്തത്. 'വലിയപെരുന്നാളും വെള്ളിയാഴ്ചയും ഒന്നിച്ചുവന്നിട്ടും ബാപ്പ പള്ളിയിൽ പോയിട്ടില്ല...' എന്നത് നൂറ്റാണ്ടുകൾ പഴക്കമുള്ള ചൊല്ലാണ്. പറഞ്ഞും കേട്ടും പഴകിയ ചൊല്ല് ഈ വർഷത്തെ ബലിപെരുന്നാളിനോട് ചേർന്നുനിൽക്കുന്നുെവന്നത് മറ്റൊരു കൗതുകം. നിലവിലെ സാഹചര്യത്തിൽ വിശ്വാസികളിൽ ഭൂരിപക്ഷത്തിനും പള്ളികളിൽ പെരുന്നാൾ നമസ്കാരം നിർവഹിക്കാനാവില്ല. ഇവരോട് വീടുകളിൽ നമസ്കാരം നിർവഹിക്കാനാണ് മതനേതാക്കൾ നൽകുന്ന നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.