പന്നി ശല്യം: രക്ഷയില്ലാതെ കർഷകർ

ഓമശ്ശേരി: പന്നി ശല്യത്തിൽനിന്ന്​ കർഷകർക്ക് രക്ഷയില്ല. വലിയ തുക മുടക്കി പന്നി ശല്യത്തിനെതിരെ കൃഷിയിടത്തിനു ചുറ്റും വേലി സ്ഥാപിച്ചിട്ടും പന്നികൾ കൂട്ടത്തോടെ എത്തി കൃഷി നശിപ്പിക്കുകയാണ്. പഞ്ചായത്ത് മൂന്നാം വാർഡിലെ ചെമ്മരുതായിലാണ് കൃഷിനാശം രൂക്ഷമായത്. രാജേഷ് നെടുങ്കല്ലേലി​ൻെറ 50 ചുവട് കപ്പയാണ് കഴിഞ്ഞദിവസം പന്നി നശിപ്പിച്ചത്. ജോൺ പാറേക്കാട്ടിൽ, ബാബു പാറേക്കാട്ടിൽ, വർഗീസ് മൊളേത്ത്, കുശൻ തെക്കെ പുത്തൻപുരയിൽ തുടങ്ങിയവരുടെ കപ്പ, ചേന, തെങ്ങ്, കമുക് തുടങ്ങിയ നിരവധി കൃഷികളും കഴിഞ്ഞ ദിവസങ്ങളിൽ പന്നികൾ നശിപ്പിച്ചു. പന്നിയെ വെടിവെച്ച് കൊല്ലുന്നതിന് അനുമതിക്കായി കൃഷിഭവൻ, ഗ്രാമപഞ്ചായത്ത്, വനംവകുപ്പ് എന്നിവരോട് അഭ്യർഥിച്ചെങ്കിലും അനുമതി ലഭിച്ചിട്ടില്ല. കൃഷി നശിച്ച കർഷകർ ഏറെ പ്രയാസത്തിലാണ്. ഫോട്ടോ. Thu_Omassery1.jpg വേലി സ്ഥാപിച്ചിട്ടും പന്നികൾ നശിപ്പിച്ച വേനപ്പാറ ചെമ്മരുതായി നെടുങ്കല്ലേൽ രാജേഷി​ൻെറ കപ്പകൃഷി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.