അക്ഷരങ്ങൾക്കപ്പുറത്തെ കാർഷിക അറിവുകൾ നേടി വിദ്യാർഥികൾ

കൊയിലാണ്ടി: പതിവിൽനിന്ന്​ വ്യത്യസ്തമായി എത്തിയ 'അധ്യാപകനെ' കണ്ട വിദ്യാർഥികൾക്ക് അമ്പരപ്പ്. പാഠപുസ്തകത്തിനു പുറത്തേക്കു പ്രകൃതിയിലേക്കും പരിസ്ഥിതിയിലേക്കുമൊക്കെയുള്ള ജീവിതപാഠം പകർന്നുനൽകി കർഷകനായ കാപ്പാട് മണ്ണാർകണ്ടി അബൂബക്കർ ഹാജി കുട്ടികളെ അറിവി​ൻെറ പുതിയ പാതയിലേക്ക്​ നയിച്ചു. കണ്ണിനെ പൊന്നാക്കാൻ പൊന്നാങ്കണ്ണിയും രക്തശുദ്ധിക്കായി ചെറുചീരയും വൃക്കയുടെ ശുദ്ധീകരണത്തിനായി തഴുതാമയും പിന്നെ വാഴാടയും സാമ്പാർ ചീരയും മുറിക്കൂട്ടിയിലയും ഇങ്ങനെ ഔഷധമൂല്യമുള്ള 53 നാട്ടുചെടികളുടെ ഇലകളുമായി കുട്ടികൾക്കു മുന്നിൽ ​െഡമോൺസ്ട്രേഷൻ ക്ലാസുമായാണ് ഓൺലൈനിൽ അദ്ദേഹമെത്തിയത്. ലോക പ്രകൃതിസംരക്ഷണ ദിനത്തോടനുബന്ധിച്ചാണ് ക്ലാസ് നൽകിയത്. കോവിഡ് പടരുന്ന സാഹചര്യത്തിൽ പരിസരത്തുനിന്നുതന്നെ പോഷകസമൃദ്ധമായ ഭക്ഷണം കണ്ടെത്താനുള്ള മാർഗമാണ് അബൂബക്കർ ഹാജി കാപ്പാട് ഗവ. മാപ്പിള യു.പി സ്കൂളിലെ വിദ്യാർഥികൾക്ക് പകർന്നുനൽകിയത്. പ്രധാനാധ്യാപകൻ ശശികുമാർ പാലക്കൽ കൃഷി അധ്യാപകനെ പരിചയപ്പെടുത്തി. കൺവീനർ നിഷിദ സ്വാഗതവും ജാസ്മിൻ ഹാഷിം നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.