പഞ്ചായത്ത് ഇൻഡോർ സ്​​േറ്റഡിയം നോക്കുകുത്തിയാകുന്നു

ബാലുശ്ശേരി: കായികപ്രേമികൾ കാത്തിരുന്ന പഞ്ചായത്ത് ഇൻഡോർ സ്​റ്റേഡിയം നോക്കുകുത്തിയായി നിലകൊള്ളുന്നു. പുരുഷൻ കടലുണ്ടി എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്നുള്ള ഒന്നര കോടി രൂപ ചെലവാക്കിയാണ് വൈകുണ്ഠത്തിൽ പഞ്ചായത്ത് സ്​റ്റേഡിയത്തിനുള്ളിലായി ഇൻഡോർ സ്​റ്റേഡിയം പണികഴിച്ചത്. സ്​റ്റേഡിയത്തിനുള്ളിൽ മരപ്പാളികൾകൊണ്ട് കോർട്ട് പൂർത്തിയായെങ്കിലും കാണികൾക്കുള്ള ഇരിപ്പിട സൗകര്യം ഇനിയും നിർമിച്ചിട്ടില്ല. വൈദ്യുതീകരണവും പൂർത്തിയാകാനുണ്ട്. സ്​റ്റേഡിയത്തി​ൻെറ പരിസരം ഇപ്പോൾ കാടുപിടിച്ച നിലയിലാണ്. സന്ധ്യ കഴിഞ്ഞാൽ സാമൂഹിക ദ്രോഹികളുടെ താവളമായും ഇവിടം മാറുന്നുണ്ട്. ടി.എൻ. സീമ എം.പിയുടെ വികസന ഫണ്ടിൽനിന്നുള്ള 25 ലക്ഷം രൂപ ഉപയോഗിച്ച് സ്​റ്റേഡിയത്തി​ൻെറ കവാടം വർഷങ്ങൾക്കുമുമ്പേ പണികഴിപ്പിച്ചിരുന്നു. കവാടത്തി​ൻെറ ഇരുമ്പ് ഗേറ്റും പെയിൻറിങ്ങുമെല്ലാം നശിച്ചുകൊണ്ടിരിക്കുകയാണ്. സമീപത്തായുള്ള പഞ്ചായത്ത് സ്​റ്റേഡിയവും കെട്ടിടാവശിഷ്​ടങ്ങളും മണ്ണും കൊണ്ടിട്ട് ഭാഗികമായി ഉപയുക്തമല്ലാതാക്കിയിട്ടുണ്ട്. എ.സി. ഷൺമുഖദാസ് മന്ത്രിയായിരുന്ന കാലത്ത് അനുവദിച്ച ഗ്രാമീണ സ്​റ്റേഡിയത്തിൽപെട്ടതാണ് ബാലുശ്ശേരി പഞ്ചായത്ത് സ്​റ്റേഡിയം. ഇൻഡോർ സ്​റ്റേഡിയം എ.സി. ഷൺമുഖദാസി​ൻെറ സ്മരണക്കായി സമർപ്പിച്ച് അദ്ദേഹത്തി​ൻെറ പേരിൽ നാമകരണം ചെയ്യണമെന്ന് ഷൺമുഖദാസ് കൾചറൽ ഫോറം ആവശ്യപ്പെട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.