സർവിസ് സ്​​റ്റേഷനിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ

കേളകം: കേളകം -ഇരട്ടത്തോട്ടിലെ വാട്ടർ സർവിസ് സൻെററിൽ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വയനാട് അമ്പലവയൽ സ്വദേശി വിജീഷ് (23) ആണ് മരിച്ചത്. സർവിസ് സൻെററിൻെറ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിൽ ആണ് മൃതദേഹം കണ്ടെത്തിയത്. കേളകം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ശങ്കുണ്ണി തലശ്ശേരി: കാവുംഭാഗം തയ്യിൽ സ്കൂളിന് സമീപം കാർത്തികയിൽ ശങ്കുണ്ണി (87) നിര്യാതനായി. ജാംഷഡ്പുരിൽ ടാറ്റാ ടെലികോം റിട്ട. ജനറൽ മാനേജറായിരുന്നു. ഭാര്യ: പ്രിയംവദ. മക്കൾ: ഷീബ (മുത്തൂറ്റ് ഫിൻകോർപ്), സബിത (സർ സയ്യിദ് കോളജ് ​െലക്ചറർ, തളിപ്പറമ്പ്). മരുമക്കൾ: പ്രദീപ് കുമാർ (മർച്ചൻറ് നേവി), വസന്തൻ (അറ്റ്ലസ് ലൈഫ് സെയിൽസ് മാനേജർ). TLY OBIT SHANKUNNY മജീദ് പെരിങ്ങത്തൂർ: പുല്ലൂക്കര സ്വദേശി ദുബൈയിൽ മരിച്ചു. പുല്ലൂക്കര പഴയ പഞ്ചായത്ത് ഓഫിസിന് സമീപം തിയ്യറവളപ്പിൽ മജീദ് (48) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മജീദിൻെറ പിന്നീടുള്ള പരിശോധന ഫലം നെഗറ്റിവ് ആയിരുന്നെങ്കിലും മൂന്ന് മാസത്തോളം വൻെറിലേറ്ററിൻെറ സഹായത്തോടെയാണ് ആശുപത്രിയിൽ കഴിഞ്ഞിരുന്നത്. ഭാര്യ: സാബിറ. മക്കൾ: മസ്‌റൂർ, മാജിദ, ജുമൈലത്ത് സിറാജ. (വിദ്യാർഥി, വി.വി യു.പി സ്കൂൾ പുല്ലൂക്കര), ഫാത്തിമ. മരുമകൻ: അഫ്നേലി (പുല്ലൂക്കര). സഹോദരങ്ങൾ: മഹ്​മൂദ്, റഫീഖ്, ഹാരിസ്, സഹീറ, ഹസീന. obit majeed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.