നഗരത്തിൽ എട്ട​ു പേർക്ക്​ കൂടി കോവിഡ്​ പോസിറ്റിവ്​

കോഴിക്കോട്​: നഗരത്തിൽ വിവിധ ക്യാമ്പുകളിലായി 519 പേർക്ക്​ കോവിഡ്​ പരിശോധന നടന്നതിൽ എട്ട്​ പേർക്ക്​ പോസിറ്റിവായി. ഇതിൽ ഏഴാളും സമ്പർക്കപ്പട്ടികയിലുള്ളവരാണ്​. 625 പേർക്കാണ്​ പരിശോധന നിശ്ച​യിച്ചതെങ്കിലും മുഴുവൻ നടന്നില്ല. പള്ളിക്കണ്ടി, മുഖദാർ ഭാഗങ്ങളിൽ 150 ​േപരെ പരിശോധിച്ചതിൽ ഏഴ്​ പേർക്ക്​ പോസിറ്റിവായി. ഏഴും പ്രാഥമിക സമ്പർക്കത്തിലുള്ളവരാണ്​. സെൻട്രൽ മാർക്കറ്റിലും കോയൻകോ ബസാറിലുമായി 151 പേരെ പരിശോധിച്ചതിൽ ഒരാൾക്ക്​ പോസിറ്റിവായി. ഇയാളുടെ ഉറവിടം കണ്ടുപിടിക്കാനായിട്ടില്ല. ഇതിനായി അ​​േന്വഷണം തുടങ്ങിയിട്ടുണ്ട്​. ബേപ്പൂരിൽ 200 പേരെ പരിശോധിക്കാൻ നിശ്ചയിച്ചെങ്കിലും 193 പേർക്കാണ്​ ടെസ്​റ്റ്​ നടത്താനായത്​. എല്ലാം നെഗറ്റിവാണ്​. കൊല്ലത്ത്​ നിന്നു വന്ന രോഗം സ്​ഥിരീകരിച്ച ഡ്രൈവർ ഈ ഭാഗത്ത്​ കറങ്ങിയതായി വിവരം ലഭിച്ചതിനാൽ ബേപ്പൂരിലെ ഫലം ആശങ്കയോടെയാണ്​ അധികൃതർ കണ്ടിരുന്നത്​. ഇദ്ദേഹത്തി​ൻെറ സമ്പർക്ക പട്ടികയിൽ രണ്ട്​ പേർക്ക്​​ രോഗം വന്നിരുന്നു. ​​ഇയാളുടെ പ്രഥമ സമ്പർക്കപ്പട്ടികയിലുള്ള ആറ്​​ പേർക്ക്​ കൂടി പരിശോധന നടത്താനുണ്ട്​. റെയിൽവേ സ്​​േ​റ്റഷനിൽ 125 പേരെ പരിശോധിച്ച​പ്പോഴും എല്ലാം നെഗറ്റിവായി. ദേവഗിരി സൻെറ്​ ജോസഫ്​സ്​ കോളജിൽ ഫസ്​റ്റ്​ ലൈൻ ട്രീറ്റ്​ മൻെറ്​ സൻെറർ കഴിഞ്ഞ ദിവസം മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്​ഘാടനം ചെയ്​തു. പ്രോവിഡൻസ്​ കോളജിൽ പുതിയ സൻെറർ ഉടൻ തുറക്കും. 180 കിടക്കകളാണ്​ ഇവിടെയുണ്ടാവുക. 70 കിടക്കകളുള്ള സൻെറർ ഇഖ്​റ ആശുപത്രി കെട്ടിടത്തിലും ഉടൻ തുടങ്ങുമെന്ന്​ കോർപറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ്​ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT