ദേശീയശിൽപശാലകൾ നടത്തി

മുക്കം: മണാശ്ശേരി എം.എ.എം.ഒ കോളജ് കമ്പ്യൂട്ടർ സയൻസ് വിഭാഗവും കോളജ് സ്ത്രീശാക്തീകരണ സെല്ലും ദേശീയശിൽപശാലകൾ സംഘടിപ്പിച്ചു. കമ്പ്യൂട്ടർ സയൻസ് വിഭാഗം സംഘടിപ്പിച്ച 'നിർമിതബുദ്ധി: സാധ്യതകളും വെല്ലുവിളികളും' ശിൽപശാലയിൽ കോയമ്പത്തൂർ നാരായണഗുരു കോളജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം അധ്യക്ഷ ഡോ.ആർ. പ്രിയ വിഷയാവതണം നടത്തി. പ്രിൻസിപ്പൽ ഡോ. ടി.പി. അബ്ബാസ് അധ്യക്ഷതവഹിച്ചു. കോളജിലെ സ്ത്രീശാക്തീകരണ സെൽ സംഘടിപ്പിച്ച 'സ്ത്രീ പ്രതിനിധാനം: ചില വ്യതിരിക്ത ചിന്തകൾ' ശിൽപശാലയിൽ കാസർകോട്​ കേരള കേന്ദ്ര സർവകലാശാലയിലെ ഇംഗ്ലീഷ് താരതമ്യ പഠനവിഭാഗത്തിലെ ഡോ. എസ്​. ആശ വിഷയാവതരണം നടത്തി. ഡോ. അജ്മൽ മുഈൻ അധ്യക്ഷത വഹിച്ചു. സെൽ കോഒാഡിനേറ്റർ സുഹൈമ സ്വാഗതവും വകുപ്പ് അധ്യക്ഷ ബീന ചെറിയാൻ സ്വാഗതവും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.