ഓമശ്ശേരിയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയെന്ന് സി.പി.എം

ഓമശ്ശേരി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഓമശ്ശേരി പഞ്ചായത്ത് നിസ്സംഗത കൈവെടിയണമെന്ന് സി.പി.എം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്തിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് കണ്ടെയ്ൻമൻെറ് സോൺ സംബന്ധിച്ച് വാർഡുകളുടെ പേരുകൾ തെറ്റായിവരുകയും നിശ്ചയമായും വരേണ്ട വാർഡ് ഒഴിവാക്കപ്പെടുകയുമുണ്ടായി. എട്ട്​, ഒമ്പത്​ വാർഡുകളാണ് കണ്ടെയ്ൻമൻെറ്​ സോണാക്കിയത്. ഒമ്പത്​ വാർഡ് നടമ്മൽപൊയിലിന് പകരം വെണ്ണക്കോട് എന്നാണ് ജില്ല ഭരണകൂടത്തിന് നൽകിയത്. കോവിഡ് സ്ഥിരീകരിച്ച പ്രശ്നങ്ങൾ ഗൗരവമായി കാണാനോ നടപടി സ്വീകരിക്കാനോ തയാറാവാത്ത നടപടിയെടുക്കാതെ ജില്ല ഭരണകൂടത്തിനെ പഴിചാരാനാണ് പഞ്ചായത്ത് അധികൃതർ ശ്രമിക്കുന്നതെന്നും ലോക്കൽ കമ്മിറ്റി കുറ്റപ്പെടുത്തി. ഒ.കെ. സദാനന്ദൻ അധ്യക്ഷതവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.