വിരേന്ദ്രകുമാർ സ്മൃതി ഗാർഡൻ

ഓമശ്ശേരി: എം.പി.വീരേന്ദ്രകുമാർ സ്മരണക്കായി കാതിയോട് സ്മൃതി ഗാർഡൻ നിർമിച്ചു. വീരേന്ദ്രകുമാറി​ൻെറ 84ാമത് ജന്മ ദിനത്തോടനുബന്ധിച്ച് അരങ്ങിൽ ശ്രീധരൻ ചാരിറ്റബിൾ ട്രസ്​റ്റി​ൻെറ ആഭിമുഖ്യത്തിൽ വൃക്ഷ ത്തൈകൾ നട്ടു. മാങ്കോസ്​റ്റിൻ, റമ്പൂട്ടാൻ തുടങ്ങിയ ഫലവൃക്ഷത്തൈകൾ നടീൽ ഇളമന ഹരിദാസ്,ഗോൾഡൻ ബഷീർ എന്നിവർ ചേർന്ന് നിർവഹിച്ചു. റൊയാഡ് ഫാം ചെയർമാൻ കാക്കാട് അഷ്‌റഫാണ് തൈകൾ നൽകിയത്. അരങ്ങിൽ ശ്രീധരൻ ചാരിറ്റബിൾ ട്രസ്​റ്റ്​ ചെയർമാൻ എം.കെ. പ്രേംനാഥ്, എ. കുഞ്ഞായിൻ കുട്ടി, പി. മോഹൻദാസ്, വിജയ് പാറക്കൽ, ജാബിർ പടനിലം, ജയകൃഷ്ണൻ പടനായകത്ത്, വിജയൻ ചോലക്കര, എ. ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.