ജില്ലയിൽ എട്ടു ഗ്രാമപഞ്ചായത്തുകൾ പൂർണമായും കണ്ടെയ്ൻമൻെറ് സോണുകൾ കോഴിക്കോട്: കോവിഡ് വ്യാപനം കൈവിട്ടുപോകാതിരിക്കാൻ നഗരത്തിലെ മിക്കയിടങ്ങളും കണ്ടെയ്ൻമൻെറ് സോണായി. ജില്ലയില്‍ എട്ട് ഗ്രാമപഞ്ചായത്തുകളിലെയും വടകര നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ൻമൻെറ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. 14 ഗ്രാമപഞ്ചായത്തുകളിലെ 29 വാര്‍ഡുകളെയും കണ്ടെയ് ൻമൻെറ് സോണുകളായി പ്രഖ്യാപിച്ചു. പുറമേരി, ഏറാമല, എടച്ചേരി, നാദാപുരം, തൂണേരി, മണിയൂര്‍, വില്യാപ്പള്ളി, പെരുമണ്ണ പഞ്ചായത്തുകളിലാണ് മുഴുവൻ വാർഡുകളും കണ്ടെയ്ൻമൻെറ് സോണായത്. കൊയിലാണ്ടി നഗരസഭയിലെ രണ്ട് വാര്‍ഡുകളും കോഴിക്കോട് കോര്‍പറേഷനിലെ 13 വാര്ഡുകളേയുമാണ് കണ്ടെയ്ൻമൻെറ് സോണുകളാക്കിയത്. കൊയിലാണ്ടി നഗരസഭ പരിധിയിലെ മുഴുവൻ ഹോട്ടലുകളുംഅടപ്പിച്ചു. കണ്ടെയ്ൻമൻെറ് വാർഡുകൾ: ഏറാമല ഗ്രാമപഞ്ചായത്ത്: എളങ്ങോളി, കാര്‍ത്തികപ്പള്ളി, കുറിഞ്ഞാലിയോട്, മുയിപ്ര. പുതുപ്പാടി: അടിവാരം, എലിക്കാട്, കൈതപ്പൊയില്‍. ഒളവണ്ണ: പാലാഴിപ്പാലയില്‍, നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ്, പാലാഴി ഈസ്റ്റ്, വില്യാപ്പള്ളിയിലെ കുട്ടോത്ത് സൗത്, കുട്ടോത്ത്, വേളത്തെ കൂളിക്കുന്ന്. വളയം: ഓണപ്പറമ്പ്, വണ്ണാർ കണ്ടി, ചെക്കോറ്റ, മണിയാല, വാർഡ് 12ൽ ഉൾപ്പെട്ട വളയം ടൗൺ. ചോറോട്: വൈക്കിലശ്ശേരി, ചെങ്ങോട്ട്കാവിലെ -മാടക്കര, മൂടാടിയിലെ ചിങ്ങപുരം, -വീരവഞ്ചേരി. പേരാമ്പ്ര:ആക്കുപ്പറമ്പ്, എരവട്ടൂര്‍, ഏരത്ത് മുക്ക്്. തലക്കുളത്തൂര്‍: ചിറവക്കില്‍,ചങ്ങരോത്ത് -പറവൂര്‍, മുത്തുവണ്ണാച്ച, കുനിയോട്. പെരുവയൽ: പൂവാട്ടുപറമ്പ് ഈസ്റ്റ്. കോഴിക്കോട് കോര്പറേഷൻ: 13 വാര്‍ഡുകളെയാണ് കണ്ടെയ്ൻമൻെറ് സോണുകളായി പ്രഖ്യാപിച്ചത്. കുണ്ടായിത്തോട്, ചാലപ്പുറം, പന്നിയങ്കര, മീഞ്ചന്ത, അരീക്കാട്, മുഖദാര്‍, പുതിയറ, ചെട്ടിക്കുളം, പൊറ്റമ്മല്‍, തിരുത്തിയാട്ടുള്ള ഇൻറര്‍സിറ്റി ആര്‍ക്കൈഡ്, ആഴ്ചവട്ടം, പൂളക്കടവ്, പാറോപ്പടി എന്നിവയാണത്. കൊയിലാണ്ടി നഗരസഭ: കൊരയങ്ങാട് പച്ചക്കറി മാര്‍ക്കറ്റ് 33, 32 വാര്‍ഡുകളും നഗരസഭാ പരിധിയിലെ ഹോട്ടലുകളും കണ്ടെയ്ൻമൻെറ് സോണുകളാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.