Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജില്ലയിൽ എട്ടു...

ജില്ലയിൽ എട്ടു ഗ്രാമപഞ്ചായത്തുകൾ പൂർണമായും കണ്ടെയ്​ൻമെൻറ്​ സോണുകൾ

text_fields
bookmark_border
ജില്ലയിൽ എട്ടു ഗ്രാമപഞ്ചായത്തുകൾ പൂർണമായും കണ്ടെയ്​ൻമൻെറ്​ സോണുകൾ കോഴിക്കോട്​: കോവിഡ്​ വ്യാപനം കൈവിട്ടുപോകാതിരിക്കാൻ നഗരത്തിലെ മിക്കയിടങ്ങളും കണ്ടെയ്​ൻമൻെറ്​ സോണായി. ജില്ലയില്‍ എട്ട് ഗ്രാമപഞ്ചായത്തുകളിലെയും വടകര നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്​ൻമൻെറ്​ സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. 14 ഗ്രാമപഞ്ചായത്തുകളിലെ 29 വാര്‍ഡുകളെയും കണ്ടെയ്​ ൻമൻെറ്​ സോണുകളായി പ്രഖ്യാപിച്ചു. പുറമേരി, ഏറാമല, എടച്ചേരി, നാദാപുരം, തൂണേരി, മണിയൂര്‍, വില്യാപ്പള്ളി, പെരുമണ്ണ പഞ്ചായത്തുകളിലാണ്​ മുഴുവൻ വാർഡുകളും കണ്ടെയ്​ൻമൻെറ്​ സോണായത്​. കൊയിലാണ്ടി നഗരസഭയിലെ രണ്ട് വാര്‍ഡുകളും കോഴിക്കോട് കോര്‍പറേഷനിലെ 13 വാര്‍ഡുകളേയുമാണ് കണ്ടെയ്​ൻമൻെറ്​ സോണുകളാക്കിയത്. കൊയിലാണ്ടി നഗരസഭ പരിധിയിലെ മുഴുവൻ ഹോട്ടലുകളുംഅടപ്പിച്ചു. കണ്ടെയ്​ൻമൻെറ്​ വാർഡുകൾ: ഏറാമല ഗ്രാമപഞ്ചായത്ത്​: എളങ്ങോളി, കാര്‍ത്തികപ്പള്ളി, കുറിഞ്ഞാലിയോട്, മുയിപ്ര. പുതുപ്പാടി: അടിവാരം, എലിക്കാട്, കൈതപ്പൊയില്‍. ഒളവണ്ണ: പാലാഴിപ്പാലയില്‍, നെ​സ്​റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ്, പാലാഴി ഈസ്​റ്റ്​, വില്യാപ്പള്ളിയിലെ കുട്ടോത്ത് സൗത്, കുട്ടോത്ത്, വേളത്തെ കൂളിക്കുന്ന്​. വളയം: ഓണപ്പറമ്പ്, വണ്ണാർ കണ്ടി, ചെക്കോറ്റ, മണിയാല, വാർഡ് 12ൽ ഉൾപ്പെട്ട വളയം ടൗൺ. ചോറോട്: വൈക്കിലശ്ശേരി, ചെങ്ങോട്ട്കാവിലെ -മാടക്കര, മൂടാടിയിലെ ചിങ്ങപുരം, -വീരവഞ്ചേരി. പേരാമ്പ്ര:ആക്കുപ്പറമ്പ്, എരവട്ടൂര്‍, ഏരത്ത് മുക്ക്്​. തലക്കുളത്തൂര്‍: ചിറവക്കില്‍,ചങ്ങരോത്ത് -പറവൂര്‍, മുത്തുവണ്ണാച്ച, കുനിയോട്. പെരുവയൽ: പൂവാട്ടുപറമ്പ് ഈസ്​റ്റ്​. കോഴിക്കോട് കോര്‍പറേഷൻ: 13 വാര്‍ഡുകളെയാണ് കണ്ടെയ്​ൻമൻെറ്​ സോണുകളായി പ്രഖ്യാപിച്ചത്. കുണ്ടായിത്തോട്, ചാലപ്പുറം, പന്നിയങ്കര, മീഞ്ചന്ത, അരീക്കാട്, മുഖദാര്‍, പുതിയറ, ചെട്ടിക്കുളം, പൊറ്റമ്മല്‍, തിരുത്തിയാട്ടുള്ള ഇൻറര്‍സിറ്റി ആര്‍ക്കൈഡ്, ആഴ്ചവട്ടം, പൂളക്കടവ്, പാറോപ്പടി എന്നിവയാണത്​. കൊയിലാണ്ടി നഗരസഭ: കൊരയങ്ങാട് പച്ചക്കറി മാര്‍ക്കറ്റ് 33, 32 വാര്‍ഡുകളും നഗരസഭാ പരിധിയിലെ ഹോട്ടലുകളും കണ്ടെയ്​ൻമൻെറ്​ സോണുകളാക്കിയിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story