കൊയിലാണ്ടി മേഖല കടുത്ത നിയന്ത്രണത്തിൽ

കൊയിലാണ്ടി: കോവിഡ് റിപ്പോർട്ട്​ ചെയ്തതി​ൻെറ പശ്ചാത്തലത്തിൽ മേഖലയിൽ ജാഗ്രത കർശനമാക്കി. നഗരസഭയിലെ 32, 33 വാർഡുകളും ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ 17ാം വാർഡും കണ്ടെയ്​ൻമൻെറ് പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യബന്ധന തുറമുഖം വ്യാഴാഴ്ച മുതൽ അടച്ചിട്ടിരിക്കുകയാണ്. ഹാർബറിലെ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ മത്സ്യത്തൊഴിലാളികൾക്കും കോവിഡ്​-19 ആൻറിജൻ ടെസ്​റ്റ്​ നടത്തി. ഗവ. മാപ്പിള വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ക്യാമ്പിൽ 250 പേർക്ക് ആൻറിജൻ ടെസ്​റ്റ്​ നടത്തി. തിരുവങ്ങൂർ മെഡിക്കൽ ഓഫിസർ ഡോ. പ്രീതി, ഹെൽത്ത് ഇൻസ്പെക്ടർ റഫീഖ് അലി എന്നിവരുടെ നേതൃത്വത്തിൽ 30 ഹെൽത്ത് വിഭാഗം ജീവനക്കാർ പങ്കെടുത്തു. ഫിഷറീസ് നോഡൽ ഓഫിസർ ഷെറിൻ അബ്​ദുല്ല, വാർഡ് കൗൺസിലർ വി.പി. ഇബ്രാഹിം കുട്ടി, ഹാർബർ മാനേജ്​മൻെറ് കമ്മിറ്റി അംഗങ്ങളായ യു.കെ. രാജൻ, അശോകൻ, ഫയർ സ്​റ്റേഷൻ ഓഫിസർ സി.പി. ആനന്ദൻ എന്നിവർ നേതൃത്വം നൽകി. റവന്യൂ, പൊലീസ്, അഗ്നിസുരക്ഷ സേന എന്നിവരുടെ സേവനവും ലഭിച്ചു. ചൊവ്വാഴ്ച പച്ചക്കറി-മത്സ്യമാർക്കറ്റുകൾ കേന്ദ്രീകരിച്ച് സ്രവപരിശോധന നടത്തും. ഇതി​ൻെറ രജിസ്ട്രേഷൻ തിങ്കളാഴ്ച രാവിലെ ഒമ്പതു മുതൽ മാർക്കറ്റിൽ നടക്കും. കൊയിലാണ്ടിയിലെ ചെറിയപള്ളിയിൽ നമസ്കരിച്ച കാരപ്പറമ്പിൽ താമസക്കാരനായ ആൾക്കാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് മത്സ്യമേഖലയുമായി ബന്ധപ്പെട്ട മൂന്നു പേർക്കും കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തി. ഹാർബർ സീനിയർ ഫയർ ആൻഡ് ​െറസ്ക്യൂ ഓഫിസർ കെ. പ്രദീപി​ൻെറ നേതൃത്വത്തിൽ അണുമുക്തമാക്കി. സമ്പർക്കവുമായി ബന്ധപ്പെട്ട് നൂറിലേറെ പേർ മേഖലയിൽ ക്വാറൻറീനിൽ കഴിയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT