അരിക്കുളം: സി.ബി.എസ്.സി, പ്ലസ് ടു പരീക്ഷയിൽ നവോദയ വിദ്യാലയങ്ങളിൽ ഇന്ത്യയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ എസ്. ഹൃഷികേശിന് അനുമോദന പ്രവാഹം. മണിയൂർ ജവഹർ നവോദയ വിദ്യാലയം വിദ്യാർഥിയായ ഹൃഷികേശ് അരിക്കുളം ശ്രീപുരം രാമകൃഷ്ണൻ - ഗിരിജ ദമ്പതികളുടെ മകനാണ്. വ്യക്തികളും സംഘടന പ്രതിനിധികളും വീട്ടിലെത്തി അഭിനന്ദിച്ചു. ലീഡർ സ്റ്റഡിസൻെറർ അരിക്കുളം മണ്ഡലം കമ്മിറ്റി ഹൃഷികേശിനെ അഭിനന്ദിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. പ്രവീൺ കുമാർ പൊന്നാട അണിയിച്ചു. രാമചന്ദ്രൻ നീലാംബരി, ആദർശ് അരിക്കുളം, ബാബു പറമ്പടി, ഗ്രാമപഞ്ചായത്ത് അംഗം ലത പൊറ്റയിൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.