തളി ക്ഷേത്രമാതൃകയിൽ കണ്ടംകുളം ജൂബിലിഹാൾ പുനർനിർമാണം

കോഴിക്കോട്​: ലോക്​ഡൗണിൽ മുടങ്ങിയ കണ്ടംകുളം ജൂബിലിഹാൾ നവീകരണപ്രവൃത്തി വീണ്ടും സജീവമായി. ഹാളി​ൻെറ അകവും പുറവും പൂർണമായി മാറ്റി പുതിയ മുഖം നൽകുന്ന പ്രവൃത്തിയാണ്​ പുരോഗമിക്കുന്നത്​. തളി ക്ഷേത്രമാതൃകയിലാവു​ം പുതിയ ഹാളി​ൻെറ മേൽക്കൂര. 2.34 കോടി രൂപ ചെലവിലാണ്​ നവീകരണം. പൈതൃകമേഖലയിലെ ആഡംബരഹാളാക്കി മാറ്റുകയാണ്​ ലക്ഷ്യം. ഒാഡിറ്റോറിയവും ഡൈനിങ്​ ഹാളും അടുക്കളയും അടിമുടി മാറും. അതിവിശാലമായ ഡൈനിങ്​ ഹാൾ അൽപം ചുരുക്കി പാർക്കിങ്​ സൗകര്യം വിശാലമാക്കുന്നുണ്ട്​. കെട്ടിടത്തി​ൻെറ ഉയരം അൽപം കുറച്ച്​ മനോഹര രൂപമാക്കുകയാണ്​ ലക്ഷ്യം. എയർകണ്ടീഷണറും ലിഫ്​റ്റും സജ്ജമാക്കുന്നുണ്ട്​. ഷീറ്റുകൊണ്ടുള്ള മേലക്കൂര തന്നെയാണ് പുതിയ ഹാളിനും ഉണ്ടാവുക. നിലവും മുറ്റവും മാറ്റിപ്പണിയും. കോർപറേഷൻ ഭരണസമിതിയുടെ കാലാവധി പൂർത്തിയാകും മുമ്പ് പദ്ധതി ഉദ്​ഘാടനം ചെയ്യാനാവുമെന്നാണ്​ പ്രതീക്ഷിക്കുന്നതെന്ന്​ പൊതുമരാമത്ത്​ സ്​റ്റാൻഡിങ്​​ കമ്മിറ്റി ചെയർപേഴ്​സൻ ടി.വി. ലളിത​ പ്രഭ മാധ്യമത്തോടു പറഞ്ഞു. നിലവിലുള്ള കെട്ടിടം നവീകരിക്കാൻകഴിയുമോ എന്ന്​ എൻ.​െഎ.ടി സംഘം പരി​േശാധിച്ചുറപ്പുവരുത്തിയ ശേഷമാണ് പ്രവൃത്തി ആരംഭിച്ചത്. നേര​േത്ത കുളമുണ്ടായിരുന്ന സ്​ഥാനത്താണ്​ കണ്ടംകുളം ജൂബലിഹാൾ നിർമിച്ചിരുന്നത്​. സ്വാതന്ത്ര്യത്തിൻെറ 50ാം വാർഷിക സ്മാരകമായി നിർമിച്ചതിനാലാണ്​ ജൂബിലിഹാൾ എന്ന പേരു​വന്നത്​. photo pk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.