മുക്കം: കിഴക്കൻ മലയോരങ്ങളിൽ വർണക്കാഴ്ച്ചകളുമായി മഞ്ഞ ബുൾബുൾ പക്ഷികൾ വിരുന്നൊരുക്കുന്നു. പൂവാറംതോട്, ആനക്കാപൊയിൽ തുടങ്ങി പ്രദേശങ്ങളിലെ മലയോര താഴ്വാരങ്ങളിലാണ് മഞ്ഞ ബുൾബുൾ പക്ഷികൾ സാന്നിധ്യം പ്രകടമായത്. അക്രിറ്റി ലാസ് ഇൻഡിക്ക എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന പക്ഷിയെ പിക്നോ നോഡി ഡേ കുടുംബത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലുമാണ് ഈ പക്ഷികൾ ധാരാളമായികണ്ട് വരുന്നത്. അടിഭാഗത്ത് മഞ്ഞയും മുകൾ ഭാഗത്ത് ഒലിവ് മഞ്ഞനിറമാണ്. ഓമനത്തം തുളുമ്പുമ്പുന്ന ഈ പക്ഷികൾ കാടിൻെറ ഇരുണ്ട പച്ചപ്പിൽ ഇവയുടെ കാഴ്ച ഹൃദ്യമാണ്. സ്വർണ മഞ്ഞയുടെ വശ്യത കൊണ്ടാണ് സ്വർണ ബുൾബുൾ പക്ഷിയെന്ന പേരിലും അറിയപ്പെടുന്നുണ്ട്. ശബ്ദത്തിൻെറ ശ്രുതിമധുരമാണ് ഇവയെ വേറിട്ടതാക്കുന്ന മറ്റൊരു കാര്യം. നാട്ടിൻ പുറങ്ങളിൽ കാണപ്പെടുന്ന മഞ്ഞക്കിളിയും പിക്നോ നോഡി ഡേ വർഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.