റോഡിൽ കൂട്ടിയിട്ട കരിങ്കല്ലിൽ തട്ടി ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്

ഫറോക്ക്: ദേശീയ പാതയിൽ റോഡിൽ കൂട്ടിയിട്ട കരിങ്കല്ലിൽ തട്ടി ബൈക്ക് റോഡിലേക്ക് മറിഞ്ഞ് യുവാവിന് പരിക്ക്. നല്ലളം ജയന്തി റോഡിൽ വെള്ളത്തുംപാടം ഇളയേടത്ത് മുബഷിറിനെ (22) ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും റോഡിൽ തലയിടിച്ചതിനെ തുടർന്ന് ഹെൽമറ്റ് ഛിന്നഭിന്നമായി. യുവാവിന് തലക്കാണ് ഗുരുതര പരിക്ക്. ഫറോക്ക് ചുങ്കത്ത് ഹിൽവുഡ് കമ്പനിക്ക് മുൻവശത്ത് റോഡിലെ കലുങ്കിനടുത്ത് കൂട്ടിയിട്ട കരിങ്കല്ലുകളാണ് വിനയായത്. ഫാറൂഖ് കോളജിൽ എം.എസ്​സി കമ്പ്യൂട്ടർ സയൻസ് രണ്ടാം വർഷ വിദ്യാർഥിയായ മുബഷിർ പിതാവി​ൻെറ പച്ചക്കറിക്കടയിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ രാമനാട്ടുകര മാർക്കറ്റിലേക്ക് പോകുംവഴിയാണ് പുലർച്ച അഞ്ചരയോടെ അപകടത്തിൽപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.