കോവിഡ് രോഗിയുടെ സന്ദർശനം: ഇ.എസ്.ഐ ആശുപത്രിയിൽ ജാഗ്രത നിർദേശം

ഫറോക്ക്: ഭാര്യയെ പരിശോധനക്കു കൊണ്ടുവന്നയാൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഫറോക്ക് ഇ.എസ്.ഐ റഫറൽ ആശുപത്രിയിലും ചെറുവണ്ണൂർ ഇ.എസ്.ഐ ഡിസ്​െപൻസറിയിലും ജാഗ്രത നിർദേശം. ഫറോക്ക് ഇ.എസ്.ഐ റഫറൽ ആശുപത്രിയിലെ ഏഴ് ജീവനക്കാരോട് ക്വാറൻറീനിൽ പോകാൻ ആരോഗ്യവിഭാഗം നിർദേശിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയാണ് കഴിഞ്ഞ തിങ്കളാഴ്ച ഭാര്യയെ പരിശോധനക്കായി കൊണ്ടുവന്നത്. നഗരസഭയുടെ ശുചീകരണ തൊഴിലാളിയായ ഇയാളുടെ സ്രവത്തി​ൻെറ പരിശോധന ഫലം ഇന്നലെയാണ് പോസിറ്റിവായി വന്നത്. ആരോഗ്യ വിഭാഗത്തിനു ലഭിച്ച വിവരത്തെ തുടർന്നുളള അന്വേഷണത്തിലാണ് ഇയാൾ ഫറോക്കിൽ വന്നതായി കണ്ടെത്തുന്നത്. ഭാര്യയോടൊപ്പമെത്തിയ ഇയാൾ ആശുപത്രിക്കകത്തേക്ക് പ്രവേശിച്ചിട്ടില്ല. മുൻകരുതലി​ൻെറ ഭാഗമായാണ് ജാഗ്രത നിർദേശം. ആശുപത്രിയിലേക്കുളള റഫറൽ ലെറ്റർ വാങ്ങുന്നതിനായാണ് ഇയാൾ ചെറുവണ്ണൂർ ഡിസ്​െപൻസറിയിലെത്തിയത്. ഇവിടെ ഫോട്ടോസ്​റ്റാറ്റ് കടയിലും സ്​റ്റുഡിയോയിലും പോയതായി വിവരം ലഭിച്ചിട്ടുണ്ട്. ഈ രണ്ടിടങ്ങളിലും ജാഗ്രത നിർദേശം നൽകി. ഫറോക്ക് ഇ.എസ്.ഐ റഫറൽ ആശുപത്രി ഫയർഫോഴ്‌സെത്തി അണുവിമുക്തമാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.