തെരുവിൻെറ മക്കൾക്ക് 'ഉദയ'മായി കോഴിക്കോട്: തെരുവില്‍ കഴിഞ്ഞിരുന്നവരെ പുനരധിവസിപ്പിക്കാനായി മാങ്കാവില്‍ ആരംഭിച്ച ഉദയം ഹോം മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ല ഭരണകൂടം പുലര്‍ത്തുന്ന മാനുഷിക നിലപാടിൻെറ പ്രതിഫലനമാണ് ഹോം എന്ന് അദ്ദേഹം പറഞ്ഞു. ഇവിടത്തെ അന്തേവാസികള്‍ക്ക് സുരക്ഷിതമായ സ്ഥിരം കേന്ദ്രം ഒരുക്കും. തൊഴില്‍ ലഭ്യമാക്കുന്നതിന് നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ജില്ല ഭരണകൂടം, സാമൂഹികനീതി വകുപ്പ്, കോഴിക്കോട് ജില്ല പഞ്ചായത്ത്, കോര്‍പറേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ തണല്‍ സന്നദ്ധ സംഘടനയുടെ സഹായത്തോടെയാണ് ഉദയം ഹോം ആരംഭിച്ചത്. വിവിധ കാരണങ്ങളാല്‍ തെരുവുകളില്‍ കഴിയുന്നവര്‍ക്ക് അന്തിയുറങ്ങാന്‍ സ്ഥിരം സംവിധാനമെന്ന നിലയിലേക്കുള്ള ആദ്യപടിയായാണ് ഉദയം ഹോം ആരംഭിച്ചത്. എം.എൽ.എമാരായ എ. പ്രദീപ്കുമാര്‍, എം. കെ. മുനീർ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശേരി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ല കലക്ടര്‍ സാംബശിവറാവു, സിറ്റി പൊലീസ് കമീഷണര്‍ എ.വി. ജോര്‍ജ്, സബ് കലക്ടര്‍ ജി.പ്രിയങ്ക, വാര്‍ഡ് കൗണ്‍സിലര്‍ പി.പി. ഷഹീദ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.