കോഴിക്കോട്: ഒാേട്ടാ -ടാക്സി തൊഴിലാളികളുടെ പണിമുടക്ക് ജില്ലയിൽ പൂർണം. ചുരുക്കം വാഹനങ്ങളൊഴിച്ചുനിർത്തിയാൽ ഭൂരിഭാഗവും പണിമുടക്കിൽ പെങ്കടുത്തു. പെട്രോൾ -ഡീസൽ വിലവർധന തടയുക, ഒാേട്ടാ -ടാക്സി നിരക്ക് പുതുക്കി നിശ്ചയിക്കുക, പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്.ടി പരിധിയിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സംയുക്ത മേേട്ടാർ തൊഴിലാളി കോഒാഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ ആറുമുതൽ ഉച്ചക്ക് 12 വരെ പണിമുടക്ക് നടത്തിയത്. സി.െഎ.ടി.യു, െഎ.എൻ.ടി.യു.സി, എ.െഎ.ടി.യു.സി, എസ്.ടി.യു, എച്ച്.എം.എസ്, എൻ.എൽ.യു, ജെ.എൽ.യു എന്നീ സംഘടനകളാണ് സമരത്തിൽ പെങ്കടുത്തത്. ലൈറ്റ് മോേട്ടാർ മേഖലയിലെ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത സമരത്തിൽ ചരക്കുകടത്ത് വാഹനങ്ങളും ഇൗ മേഖലയിലെ തൊഴിലാളികളും പങ്കാളികളായി. പണിമുടക്കിയ െതാഴിലാളികൾ വിവിധ കേന്ദ്രങ്ങളിൽ ധർണ നടത്തി. അരയിടത്തുപാലത്ത് പി. ഹേമന്ദ്കുമാറും കെ.എസ്.ആർ.ടി.സി പരിസരത്ത് പി. ശശികുമാറും മൊഫ്യൂസിൽ ബസ്സ്റ്റാൻഡ് പരിസരത്ത് പി.കെ. നാസറും, ആദായനികുതി ഒാഫിസ് പരിസരത്ത് ബഷീർ പാണ്ടികശാലയും പാളയത്ത് പി.കെ. സതീശനും ധർണ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.