Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഒാ​േട്ടാ -ടാക്​സി...

ഒാ​േട്ടാ -ടാക്​സി പണിമുടക്ക്​ പൂർണം

text_fields
bookmark_border
കോഴ​ിക്കോട്​: ഒാ​േട്ടാ -ടാക്​സി തൊഴിലാളികളുടെ പണിമുടക്ക്​ ജില്ലയിൽ പൂർണം. ചുരുക്കം വാഹനങ്ങളൊഴിച്ചുനിർത്തിയാൽ ഭൂരിഭാഗവും പണിമുടക്കിൽ പ​െങ്കടുത്തു. പെട്രോൾ -ഡീസൽ വിലവർധന തടയുക, ഒാ​േട്ടാ -ടാക്​സി നിരക്ക്​ പുതുക്കി നിശ്ചയിക്കുക, പെട്രോളിയം ഉൽപന്നങ്ങൾ​ ജി.എസ്​.ടി പരിധിയിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ​സംയുക്​ത മേ​േട്ടാർ തൊഴിലാളി കോഒാഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ ആറുമുതൽ ഉച്ചക്ക്​ 12 വരെ പണിമുടക്ക്​ നടത്തിയത്​. സി.​െഎ.ടി.യു, ​െഎ.എൻ.ടി.യു.സി, എ.​െഎ.ടി.യു.സി, എസ്​.ടി.യു, എച്ച്​.എം.എസ്​, എൻ.എൽ.യു​, ജെ.എൽ.യു എന്നീ സംഘടനകളാണ്​ സമരത്തിൽ പ​െങ്കടുത്തത്​. ലൈറ്റ്​ മോ​േട്ടാർ മേഖലയിലെ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്​ത സമരത്തിൽ ചരക്കുകടത്ത്​ വാഹനങ്ങളും ഇൗ മേഖലയിലെ തൊഴിലാളികളും പങ്കാളികളായി. പണിമുടക്കിയ ​െതാഴിലാളികൾ വിവിധ കേന്ദ്രങ്ങളിൽ ധർണ നടത്തി. അരയിടത്തുപാലത്ത്​ പി. ഹേമന്ദ്​കുമാറും കെ.എസ്​.ആർ.ടി.സി പരിസരത്ത്​ പി. ശശികുമാറും മൊഫ്യൂസിൽ ബസ്​സ്​റ്റാൻഡ്​ പരിസരത്ത്​ പി.കെ. നാസറും, ആദായനികുതി ഒാഫിസ്​ പരിസരത്ത്​ ബഷീർ പാണ്ടികശാലയും പാളയത്ത്​ പി.കെ. സതീശനും ധർണ ഉദ്​ഘാടനം ചെയ്​ത​ു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story