വെറ്ററിനറി ഡോക്ടർമാർ പ്രതിഷേധിച്ചു

താമരശ്ശേരി: തെരുവുനായുടെ കടിയേറ്റ ആടിന്‌ ചികിത്സ െെവകിയ സംഭവത്തിൽ തെറ്റായ ആരോപണങ്ങൾ പ്രചരിപ്പിക്കുന്നതിൽ വെറ്ററിനറി ഡോക്ടർമാരുടെ സംഘടന കെ.ജി.വി.ഒ.എ പ്രതിഷേധിച്ചു. താമരശ്ശേരി വെറ്ററിനറി ആശുപത്രിയിലെ ഡോക്ടർ ആരോഗ്യകാരണങ്ങളാൽ വയനാട്ടിൽ ആശുപത്രിയിൽ ചികിത്സയിലാണ്. മൈക്കാവ് വെറ്ററിനറി ആശുപത്രിയിലെ ഡോക്ടർ ഒരു കർഷക​ൻെറ പശുവി​ൻെറ അടിയന്തര ചികിത്സക്കായി പോയതിനാൽ ആശുപത്രിയിൽ ഇല്ല എന്ന വിവരം അറിയിച്ചത് തെറ്റിദ്ധരിപ്പിച്ച്​ അപമാനിക്കുന്ന തരത്തിലാണ്​ വാർത്ത പ്രചരിപ്പിച്ചിട്ടുള്ളത്. രാത്രികാല സർവിസിൽ ഡോക്ടർമാരെ നിയമിക്കാത്തതുമൂലം ഈ പ്രദേശത്തുള്ള ആശുപത്രികളിലെ ഡോക്ടർമാർ രാത്രിയും പകലും ഒരുപോലെ ചികിത്സ നടത്തേണ്ട സാഹചര്യമാണുള്ളത്. കൊടുവള്ളി ബ്ലോക്കിൽ അടിയന്തരമായി രാത്രികാല സർവിസിൽ ഡോക്ടറെ നിയമിക്കണമെന്ന് പ്രസിഡൻറ്​ ഡോ.സി.കെ. ഷാജിബി​ൻെറ അധ്യക്ഷതയിൽ നടന്ന യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ സെക്രട്ടറി ഡോ.പി.പി. ബിനീഷ് വൈസ് പ്രസിഡൻറ്​ ഡോ.പി.എം. സുബീഷ്, ഡോ. നബീൽ മുഹമ്മദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.