മുക്കം: സ്വർണക്കടത്ത് മുഖ്യമന്ത്രിയുടെ ഓഫിസിൻെറ പങ്ക് അന്വേഷിക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് കാരശ്ശേരി പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് പ്രതീകാത്മകമായി സ്വർണ ബിസ്ക്കറ്റുകൾ അയച്ച് പ്രതിഷേധിച്ചു. അള്ളി പോസ്റ്റ് ഓഫിസ് പരിസരത്ത് നടന്ന പരിപാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് സി.കെ. കാസിം ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻറ് റഹൂഫ് കൊളക്കാടൻ അധ്യക്ഷത വഹിച്ചു. എം.ടി. മുഹ്സിൻ, മുനീർ തേക്കുംകുറ്റി, പി.പി. ഷിഹാബ്, പി.ടി. യൂസുഫ്, മുഹ്സിൻ കീലത്ത്, ഷംനാസ്, ഷാദിൽ, ഷഹീം, റനീം, ആഷിഖ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.