ആയഞ്ചേരി: കാലവർഷക്കെടുതിയിൽ തകർന്ന കുറ്റ്യാടി മണ്ഡലത്തിലെ ഏഴ് ഗ്രാമീണ റോഡുകൾക്ക് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽപെടുത്തി 88 ലക്ഷം രൂപ അനുവദിച്ചതായി പാറക്കൽ അബ്ദുല്ല എം.എൽ.എ അറിയിച്ചു. 1. മണ്ടോളംകണ്ടി -കപ്പള്ളി മുക്ക് റോഡ് (തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത്) 10 ലക്ഷം 2. പെരുവാണി ഇൻഡസ്ട്രിയൽ- എസ്റ്റേറ്റ് റോഡ് (കുന്നുമ്മൽ ഗ്രാമപഞ്ചായത്ത്) 10 ലക്ഷം 3. കൂടത്തിൽ മുക്ക് - മലാഞ്ചേരി പാങ്ങോട്ടൂർ തറ റോഡ് (കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത്) 10 ലക്ഷം 4. അരൂർ വെറ്ററിനറി ഹോസ്പിറ്റൽ - കാരാളിക്കണ്ടി റോഡ് (പുറമേരി ഗ്രാമ പഞ്ചായത്ത്) 10 ലക്ഷം 5. പുറമേരി പോസ്റ്റ് ഓഫിസ് -അമ്പലത്തുതാഴ റോഡ് (പുറമേരി ഗ്രാമ പഞ്ചായത്ത്) 17.5 ലക്ഷം 6. പെരുമുണ്ടശ്ശേരി ഭജനമഠം- പിരകിൻകാട് റോഡ് (പുറമേരി ഗ്രാമ പഞ്ചായത്ത്) 20 ലക്ഷം 7. കാരയിൽ മുക്ക്- പറമ്പത്ത് കനാൽ റോഡ് (പുറമേരി ഗ്രാമപഞ്ചായത്ത്) 10 ലക്ഷം കൂടാതെ, മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ തുക വകയിരുത്തിയ ഗ്രാമീണറോഡുകളുടെ പൂർത്തീകരണത്തിന് 75.93 ലക്ഷം രൂപ അധികതുക ലഭിച്ചതായി എം.എൽ.എ അറിയിച്ചു. 1. വില്യാപ്പള്ളി പഞ്ചായത്ത് ഓഫിസ് - ഇല്ലത്ത് മീത്തൽ റോഡ് 19.60 ലക്ഷം (വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് - നേരേത്ത ലഭിച്ച 10 ലക്ഷം ഉൾപ്പെടെ) 2. അരയാക്കൂൽതാഴ-തടത്തിൽ പറമ്പ് റോഡ് 13.5 ലക്ഷം (വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് - നേരേത്ത ലഭിച്ച 10 ലക്ഷം ഉൾപ്പെടെ) 3. മൂലന്തോടി - കീഴൽ ശിവക്ഷേത്രം റോഡ് 19.4ലക്ഷം (വില്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് നേരേത്ത ലഭിച്ച 10 ലക്ഷം ഉൾപ്പെടെ) 4. പാലാണി മുക്ക് - ഭജനമഠം റോഡ് 33.23ലക്ഷം (ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് -നേരേത്ത അനുവദിച്ച 15 ലക്ഷം ഉൾപ്പെടെ) 5. പനച്ചിക്കൽ താഴ - കനവത്തുതാഴ - പൂക്കോട്ട് കുന്നുമ്മൽ റോഡ് 13.60 ലക്ഷം (തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് - നേരേത്ത അനുവദിച്ച 10 ലക്ഷം ഉൾപ്പെടെ). 6. ചപ്പയിൽമുക്ക് - കൂമുള്ളങ്കണ്ടി റോഡ് 11.60 ലക്ഷം (തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് -നേരേത്ത അനുവദിച്ച 10 ലക്ഷം ഉൾപ്പെടെ ) 7. മുയ്യോട്ടുമ്മൽ താഴ - ചോയിമഠം റോഡ് 40 ലക്ഷം (വേളം ഗ്രാമ പഞ്ചായത്ത് -നേരേത്ത അനുവദിച്ച 10 ലക്ഷം ഉൾപ്പെടെ). നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.