നഗരത്തിലെ മത്സ്യമാര്‍ക്കറ്റിലേക്ക് ഒറ്റവഴി മാത്രമാക്കി വടകര: ഉറവിടം അറിയാത്ത കോവിഡ് കേസുകള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ വടകര നഗരസഭ തീരുമാനിച്ചു. മാസ്ക് ധരിക്കാത്തവരെ പിടികൂടാന്‍ നഗരത്തിൻെറ എല്ലാ ഭാഗത്തും പൊലീസ് നിലയുറപ്പിച്ചു. അശ്രദ്ധയോടെ മാസ്ക് ധരിച്ചവരെ ശാസിക്കുന്നതുള്‍പ്പെടെയുള്ള നടപടിയുമായി പൊലീസ് മുന്നോട്ട് പോവുകയാണ്. ടൗണിലെ മത്സ്യ മാര്‍ക്കറ്റില്‍ ബുധനാഴ്ച മുതല്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മാര്‍ക്കറ്റിലെ കച്ചവടക്കാരുമായും, തൊഴിലാളികളുമായും ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഇതിൻെറ തുടര്‍ച്ചയായാണ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയത്. മാര്‍ക്കറ്റിലേക്ക് ഒറ്റവഴി മാത്രമാണുള്ളത്. മാര്‍ക്കറ്റില്‍ പള്ളിയുടെ ഭാഗത്തുളള വഴികള്‍ അടച്ചു. ലോക്ഡൗണിന് ഇളവുകള്‍ വന്നതോടെ ജനങ്ങള്‍ കൂടുതല്‍ ആവേശത്തോടെ നിരത്തുകളിലേക്ക് എത്തുന്ന സാഹചര്യമാണുള്ളത്. പൊതുഗതാഗതം ഉപേക്ഷിച്ച പലരും സ്വകാര്യവാഹനവുമായാെണത്തുന്നത്. ഈ സാഹചര്യത്തില്‍ കഴിഞ്ഞ കാലത്തെക്കാള്‍ കാറുകളുള്‍പ്പെടെ റോഡരികില്‍ സ്ഥാനം പിടിക്കുകയാണ്. ആശുപത്രികളിലെ തിരക്ക് നിയന്ത്രിക്കാന്‍ ഇ-ഹെല്‍ത്ത് പദ്ധതിയുള്‍പ്പെടെ ജില്ലയില്‍ ആവിഷ്കരിച്ചിരിക്കുകയാണ്. ജൂലൈ മാസത്തോടെ വൈറസ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പാടെ മറന്ന അവസ്ഥയിലാണ് ജനങ്ങളുള്ളതെന്നാണ് വിമര്‍ശനം. വരും ദിവസങ്ങളില്‍ ആളുകള്‍ കൂടി നില്‍ക്കുന്നതും മാസ്ക് ധരിക്കുന്നതുള്‍പ്പെടെ കാര്യങ്ങള്‍ വിശദമായ പരിശോധനക്ക് വിധേയമാക്കാനാണ് പൊലീസിൻെറയും തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.