മനുഷ്യാവകാശ കമീഷന് പരാതി നൽകി

നാദാപുരം: കോവിഡി​ൻെറ മറവിൽ സാങ്കേതികത്വം പറഞ്ഞ് പ്രവാസികളുടെ ജീവൻകൊണ്ട് പന്താടാൻ ആ​െരയും അനുവദിക്കില്ലെന്ന് കെ.എം.സി.സി ഓവർസീസ് ചീഫ് ഓർഗനൈസർ സി.വി.എം വാണിമേൽ പ്രസ്താവിച്ചു. പ്രവാസിയുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമീഷന് പരാതി നൽകി. കോവിഡ് രോഗിയല്ലെന്ന് മെഡിക്കൽ റിപ്പോർട്ട് കിട്ടിയതിനുശേഷവും ക്വാറൻറീനിൽ കഴിയുന്ന പ്രവാസികളോട് അധികൃതർ കാണിക്കുന്ന സമീപനത്തിൽ മാറ്റംവരണം. നിരീക്ഷണത്തിനിടയിൽ കുഴഞ്ഞുവീണ വളയത്തെ അബ്​ദുൽ കരീം എന്ന പ്രവാസിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ തൊട്ടടുത്ത ഹെൽത്ത് സൻെററിൽ മൂന്ന് ആംബുലൻസുകൾ ഉണ്ടായിട്ടും വിട്ടുകൊടുത്തിട്ടില്ല. നീണ്ട കാത്തിരിപ്പിനുശേഷം പൊലീസി​ൻെറ അനുമതിയോടെ സ്വകാര്യവാഹനത്തിൽ കൊണ്ടുപോകേണ്ട സാഹചര്യമുണ്ടാക്കിയ ആരോഗ്യവകുപ്പ് ക്രൂരമായ നീതിനിഷേധമാണ് നടത്തിയത്. നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലെ പുറത്തെ ബെഞ്ചിൽ നാലുമണിക്കൂറോളമാണ് മൃതദേഹം കിടത്തിയത്. പരിഷ്കൃത സമൂഹത്തിന്​ സങ്കൽപിക്കാൻപോലും കഴിയാത്ത ഈ മനുഷ്യത്വരഹിതമായ ചെയ്തികൾക്കെതിരെ സമൂഹ മനസ്സാക്ഷി ഉയരണമെന്ന് അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.