മത്സ്യബന്ധനത്തിനിടെ അപകടം: മൂന്നുപേര്‍ക്ക് പരിക്ക്

വടകര: ചോമ്പാല ഹാര്‍ബറില്‍ നിന്ന്​ മത്സ്യബന്ധനത്തിനായി പോയ ഫൈബര്‍ വള്ളം അപകടത്തില്‍പെട്ട്​ മൂന്നുപേര്‍ക്ക് പരിക്കേറ്റു. കുരിയാടി സ്വദേശികളായ പാണ‍ൻറവിട സജീവന്‍(58), കൈതയില്‍ പൊങ്ങ‍ൻെറവിട രമേശന്‍(53), ചെറിയപുരയില്‍ മധു(50) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നല്‍കി. ചൊവാഴ്ച രാവിലെ 6.30ഓടെയാണ് സംഭവം. കൂറ്റന്‍ തിരമാലയില്‍പെട്ട് വള്ളം തകരുകയായിരുന്നു. വള്ളത്തി‍​ൻെറ എന്‍ജിനും മറ്റു ഭാഗങ്ങളും പൊട്ടിയതിനെ തുടര്‍ന്നാണ് പരിക്കേറ്റത്. പിന്നീട് അതെ വള്ളത്തില്‍ തന്നെ കര​െകത്തെി. ഒരു ലക്ഷം രൂപയുടെ നഷ്​ടം കണക്കാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.