മുക്കം: സ്വർണക്കടത്ത് തെളിഞ്ഞ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കാരശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നോർത്ത് കാരശ്ശേരിയിൽ . സ്പ്രിൻക്ലർ അഴിമതി, ബെവ്കോ അഴിമതി, സ്വർണക്കടത്ത് അഴിമതി തുടങ്ങിയ മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് നടന്ന നീക്കങ്ങൾ തെളിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വകുപ്പിലെ പ്രധാനിയും പ്രിയപ്പെട്ടവനും പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം. ശിവശങ്കരനെയും ചിത്ര സുരേഷിനെയും മാത്രം ബലിയാടാക്കി മുഖ്യമന്ത്രി രക്ഷപ്പെടാമെന്ന് വ്യാമോഹിക്കരുതെന്ന് പ്രകടനശേഷം നടന്ന യോഗം ഉദ്ഘാടനം ചെയ്ത് മുക്കം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എം.ടി. അഷ്റഫ് പറഞ്ഞു. സത്യൻ മുണ്ടയിൽ അധ്യക്ഷത വഹിച്ചു. സമാൻ ചാലൂളി, എൻ.കെ. അൻവർ, കെ. കൃഷ്ണദാസൻ, ജംഷിദ് ഒളകര, സാദിഖ് കുറ്റിപ്പറമ്പ്, നിഷാദ് ബീച്ചി, സഹീർ മരഞ്ചാട്ടി, കെ.കെ. ഫായിസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.