മുന്നൊരുക്കമില്ലാതെയുള്ള ഓണ്‍ലൈന്‍ പഠനം അനീതി -കെ. മുരളീധരന്‍

വടകര: മതിയായ മുന്നൊരുക്കമില്ലാതെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഏര്‍പ്പെടുത്തിയതിലൂടെ പിണറായി സര്‍ക്കാര്‍ വിദ്യാര്‍ഥികളോട് കാണിച്ചത് കടുത്ത അനീതിയാണെന്നും കോടികളുടെ സ്വര്‍ണം കടത്തുന്നതിനിടയില്‍ പാവപ്പെട്ട വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ ശ്രദ്ധിക്കാന്‍ ഭരണക്കാര്‍ക്ക് സമയമില്ലാതായെന്നും കെ. മുരളീധരന്‍ എം.പി. യൂത്ത് കോണ്‍ഗ്രസ് വടകര നിയോജക മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തില്‍ 25 നിര്‍ധന വിദ്യാര്‍ഥികള്‍ക്കുള്ള ടെലിവിഷന്‍ വിതരണത്തി‍ൻെറയും എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദന ചടങ്ങി‍ൻെറയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സുബിന്‍ മടപ്പള്ളി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം. നിയാസ് മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പ്രവീണ്‍ കുമാര്‍ മുഖ്യാതിഥിയായിരുന്നു. വി.പി. ദുല്‍ഖിഫില്‍, അഡ്വ. ഇ. നാരായണന്‍ നായര്‍, കോട്ടയില്‍ രാധാകൃഷ്ണന്‍, അഡ്വ. സി. വത്സലന്‍, ടി.വി. സുധീര്‍കുമാര്‍, കാവില്‍ രാധാകൃഷ്ണന്‍, അച്യുതന്‍ പുതിയേടത്ത്, സുകുമാരന്‍ പുറന്തോടത്ത്, സി.കെ. വിശ്വനാഥന്‍, അഡ്വ. പി.ടി.കെ. നജ്മല്‍, പി.എസ്. രഞ്ജിത്കുമാര്‍, നല്ലാടത്ത് രാഘവന്‍, സതീശന്‍ കുരിയാടി, പി.എം. അശോകന്‍, അരവിന്ദന്‍ മാടക്കര, രാജഗോപാല്‍ രയരോത്ത്, മുരളി, രഞ്ജിത്ത് കണ്ണോത്ത്, സുജിത്ത് ഒടിയില്‍, സജീവന്‍ കാടോട്ടി, പ്രഭിന്‍ പാക്കയില്‍, അജിനാസ് താഴത്ത്, അന്‍ഷാദ് മാളിയേക്കല്‍, രജിത്ത് കോട്ടക്കടവ്, ആര്‍.എസ്. സുധീഷ്, അഖില്‍ നന്ദാനത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT