എസ്.എസ്.എഫ് ജില്ല സാഹിത്യോത്സവം: ഫറോക്ക് ഡിവിഷന്‍ ജേതാക്കള്‍

ഫറോക്ക്: എസ്.എസ്.എഫ് കോഴിക്കോട് ജില്ല സാഹിത്യോത്സവം സമാപിച്ചു. 536 പോയന്റ് നേടി ആതിഥേയരായ ഫറോക്ക് ഡിവിഷന്‍ ജേതാക്കളായി. 473 പോയന്റ് നേടി മുക്കം ഡിവിഷന്‍ രണ്ടാം സ്ഥാനവും 419 പോയന്റ് നേടി കൊടുവള്ളി ഡിവിഷന്‍ മൂന്നാം സ്ഥാനവും നേടി. കാമ്പസ് വിഭാഗത്തില്‍ ഫാറൂഖ് കോളജ് ജേതാക്കളായി. ബൈത്തുല്‍ ഇസ്സ നരിക്കുനി രണ്ടാം സ്ഥാനവും കൈതപ്പൊയില്‍ മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ് മൂന്നാം സ്ഥാനവും നേടി. സമാപന സംഗമം പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സഫ് വാന്‍ സഖാഫി പൊക്കുന്ന് അധ്യക്ഷത വഹിച്ചു. ഐ.പി.ബി. ഡയറക്ടര്‍ മജീദ് അരിയല്ലൂര്‍ അനുമോദന പ്രഭാഷണം നടത്തി. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് സ്വാലിഹ് തുറാബ് സഖാഫി, കെ.വി. തങ്ങള്‍, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി, ടി.കെ. അബ്ദുറഹ്മാന്‍ ബാഖവി എന്നിവർ സംസാരിച്ചു. അഷ്‌റഫ് ശഹബാസ് സ്വാഗതവും സലീം സഖാഫി കൈമ്പാലം നന്ദിയും പറഞ്ഞു. അടുത്ത വര്‍ഷത്തെ സാഹിത്യോത്സവ് നടക്കുന്ന നാദാപുരം ഡിവിഷന് സ്വാഗതസംഘം ഭാരവാഹികള്‍ പതാക കൈമാറി. ഖാദിസിയ്യ മസ്ജിദില്‍ നടന്ന ഹയ്യുന്‍ ഫീന അനുസ്മരണ സംഗമത്തിന് മുഹമ്മദ് തുറാബ് തങ്ങള്‍, സഫ് വാന്‍ സഖാഫി പൊക്കുന്ന്, റാഫി അഹ്‌സനി കാന്തപുരം, വാഹിദ് സഖാഫി എന്നിവർ നേതൃത്വം നല്‍കി. 'എഴുത്തിലെ പുതുവഴികള്‍' ചര്‍ച്ചയില്‍ മാധ്യമപ്രവര്‍ത്തകന്‍ ശംസുദ്ദീന്‍ മുബാറക് സംസാരിച്ചു. 'ലോക സംസ്‌കൃതിക്ക് മുസ്‍ലിംകള്‍ സമ്മാനിച്ചത്' വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ കെ.ഇ.എന്‍, മുഹമ്മദലി കിനാലൂര്‍, മുജീബ് സുറൈജി എന്നിവർ സംസാരിച്ചു. പടം: എസ്.എസ്.എഫ് കോഴിക്കോട് ജില്ല സാഹിത്യോത്സവ് ജേതാക്കളായ ഫറോക്ക് ഡിവിഷന്‍ ടീമിന് സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി ട്രോഫി സമ്മാനിക്കുന്നു filenameClfrk 270

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.