കോഴിക്കോട്: മരുന്നിനോടൊപ്പം സാന്ത്വനത്തിലൂടെയും രോഗികളെ രോഗ ശമനത്തിലെത്തിക്കുന്ന ഭിഷഗ്വരനാണ് ഡോ. കുഞ്ഞാലിയെന്ന് എം.കെ. രാഘവൻ എം.പി. ആതുര സേവനരംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട ഡോ. കുഞ്ഞാലിയെ ഫ്രൈഡേ ക്ലബ് ആദരിക്കുന്ന ചടങ്ങിന്റെയും ഡോ. കുഞ്ഞാലിയുടെ സഹായത്തോടെ തൊണ്ണൂറോളം കുടുംബങ്ങൾക്ക് നൽകുന്ന തയ്യൽ മെഷീനിന്റെയും പത്ത് കുടുംബങ്ങൾക്ക് നൽകുന്ന ഉന്തുവണ്ടിയുടെയും വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഫ്രൈഡേ ക്ലബ് പ്രസിഡന്റ് അഡ്വ. കെ. ആലിക്കോയ അധ്യക്ഷത വഹിച്ചു. ഫ്രൈഡേ ക്ലബ് മുൻ പ്രസിഡന്റ് പ്രഫ. മുഹമ്മദ് ഹസ്സൻ, ഡോ. കെ. കുഞ്ഞാലിയെ പൊന്നാട അണിയിച്ചു ആദരിച്ചു. സിവിൽ സർവിസ് പരീക്ഷയിൽ 274ാം റാങ്ക് നേടിയ സിവിൽ സ്റ്റേഷൻ സ്വദേശിയായ അഫ്നാൻ അബ്ദുസ്സമദിനെയും ആദരിച്ചു. ഫ്രൈഡേ ക്ലബ് ട്രഷറർ അബ്ദുല്ലത്തീഫ്, അഡ്വ. കോനാരി മുഹമ്മദ്, എം. അബ്ദുൽഗഫൂർ എന്നിവരും സംസാരിച്ചു. ഫ്രൈഡേ ക്ലബ് സെക്രട്ടറി പി. മുഹമ്മദ് അശ്റഫ് സ്വാഗതവും എൻജിനീയർ പി.ടി. അബ്ദുല്ലക്കോയ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.