പൂവാട്ടുപറമ്പ് ലക്ഷംവീട് കോളനി ഇനി 'റോസ് വില്ല'

കുറ്റിക്കാട്ടൂർ: പെരുവയൽ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് കളരിപ്പുറായിൽ പൂവാട്ടുപറമ്പ് ലക്ഷംവീട് കോളനി ഇനിമുതൽ അറിയപ്പെടുക 'റോസ് വില്ല' എന്ന പേരിൽ. എം.കെ. രാഘവൻ എം.പിയാണ് കോളനിക്ക് പുനർനാമകരണം നിർവഹിച്ചത്. 1973ൽ ആരംഭിച്ച കോളനിയിൽ 40 വീടാണുള്ളത്. കോളനിവാസികൾ എന്ന വിളിയിലൂടെയുള്ള പാർശ്വവത്കരണം ഇല്ലാതാക്കാനാണ് കോളനിയുടെ പേര് മാറ്റിയത്. തൊഴിലുറപ്പ് പദ്ധതിയിലൂടെ കോളനിയിൽ നടത്തിയ നവീകരണത്തിന്റെ ഉദ്ഘാടനവും എം.പി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. സുഹറാബി അധ്യക്ഷത വഹിച്ചു. ഫാം ഇൻഫർമേഷൻ ബ്യൂറോ നടത്തിയ കാർഷിക ചെറുകഥ മത്സരത്തിൽ സംസ്ഥാനത്ത് രണ്ടാംസ്ഥാനം നേടിയ പ്രജോലിതയെ ആദരിച്ചു. വിദ്യാഭ്യാസ അവാർഡ് ദാനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് പാലാട്ട്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പൂവാട്ട് മൊയ്തീൻ ഹാജി എന്നിവർ നിർവഹിച്ചു. തൊഴിലുറപ്പ് തൊഴിലാളികളെ ബ്ലോക്ക് സ്ഥിരം സമിതി ചെയർമാൻ എൻ. അബൂബക്കർ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൻ സീമ ഹരീഷ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.എം. സദാശിവൻ എന്നിവർ ആദരിച്ചു. വാർഡ് മെംബർമാരായ പി.കെ. ഷറഫുദ്ദീൻ, രാജേഷ് കണ്ടങ്ങൂർ, ജോയന്റ് ബി.ഡി.ഒ രാജീവ്, അസി. എൻജിനീയർ എ.വി. ഹാദിൽ, പി.പി. മുസ്തഫ ഹാജി, കെ. മുരളീധരൻ പിള്ള, ഹഫ്സത്ത്, ഇ. രാമചന്ദ്രൻ, പി.പി. അബ്ദുറഹിമാൻ ഹാജി, ഒ. ജനാർദനൻ, എം. പുഷ്പാകരൻ, പി.പി. മുഹമ്മദലി എന്നിവർ സംസാരിച്ചു. sun ktktr colony പൂവാട്ടുപറമ്പ് കളരിപ്പുറായിൽ ലക്ഷംവീട് കോളനിയുടെ പുനർനാമകരണം എം.കെ. രാഘവൻ എം.പി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.