നാടകപ്രതിഭകൾക്ക് അനുമോദനം

കോഴിക്കോട്: ആലപ്പുഴ സംസ്കൃതി സംഘടിപ്പിച്ച സതീശൻ സ്മൃതി സംസ്ഥാനതല നാടകരചന മത്സരത്തിൽ ഒന്നാംസ്ഥാനം ലഭിച്ച ജയശങ്കർ കിളിയൻകണ്ടിക്കും രണ്ടാം സ്ഥാനം ലഭിച്ച സതീഷ് കെ. സതീഷിനും കലാരത്ന പുരസ്കാരം കരസ്ഥമാക്കിയ ശാരദ പാലത്തിനും കോഴിക്കോടൻ കളിത്തട്ടിന്‍റെ ആഭിമുഖ്യത്തിൽ കിഡ്സൺ കോർണറിൽ അനുമോദിച്ചു. വിൽസൺ സാമുവൽ ഉദ്ഘാടനം നിർവഹിച്ചു. എൽസി സുകുമാരൻ ഉപഹാരം നൽകി. കോഴിക്കോടൻ കളിത്തട്ട്​ പ്രസിഡന്റ് ലെസ്ലി ഡി. ഹാരി അധ്യക്ഷത വഹിച്ചു. അഷ്റഫ് കുരുവട്ടൂർ, ഡോ. വി.എൻ. സന്തോഷ് കുമാർ, വിനോദ് പി. വേങ്ങേരി, ശങ്കർ വിജേഷ്, ജയശങ്കർ കിളിയംകണ്ടി, ശാരദ പാലത്ത്, സി.എസ്. ദാസ് മടവൂർ, ഹൈദർ മടവൂർ, സുമതി ഹരിഹർ എന്നിവർ സംസാരിച്ചു. റോഡിലെ കുഴിയിൽ വാഴനട്ട് പ്രതിഷേധിച്ചു കോഴിക്കോട്: ബീച്ച് ജനറൽ ആശുപത്രിക്ക് മുന്നിൽ റോഡിലെ അപകടക്കുഴി അടക്കാത്തതിൽ പ്രതി​ഷേധിച്ച്​ ബി.ജെ.പി പ്രവർത്തകർ വാഴ നട്ടു. വെള്ളയിൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതി​ഷേധം നടക്കാവ് മണ്ഡലം പ്രസിഡന്‍റ്​ കെ. ഷൈബു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്‍റ്​ എൻ.പി. സിദ്ധാർഥൻ അധ്യക്ഷത വഹിച്ചു. എൻ.പി. പ്രകാശൻ, ടി. പ്രജോഷ്, ടി. അർജുൻ, എൻ.പി. ജയകുമാർ, ടി. സിദ്ധാർഥൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.