വെള്ളിമാട്കുന്ന്: നാട്ടറിവും അടിയന്തര ജീവൻരക്ഷ പരിശീലനവും നാടൻ പാട്ടിന്റെ വാമൊഴിത്താളവും അനുഭവിച്ചറിഞ്ഞ് പറമ്പിൽക്കടവ് എം.എ.എം.യു.പി സ്കൂൾ വിദ്യാർഥികൾ. മാത്യഭാഷ സ്നേഹികളുടെ കൂട്ടായ്മയായ മലയാള മണ്ഡലത്തിന്റെ നേതൃത്വത്തിലാണ് പരിപാടി അവതരിപ്പിച്ചത്. ജില്ല പഞ്ചായത്തംഗം ഇ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പി. പ്രമോദ് അധ്യക്ഷത വഹിച്ചു. ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്തി നാട്ടറിവിന്റെ പുതുഅറിവിലേക്ക് കുട്ടികളെ ആനയിച്ച് വനമിത്ര പുരസ്കാര ജേതാവ് സി. രാഘവൻ അരിക്കുളം ക്ലാസെടുത്തു. ഫോക് ലോർ അക്കാദമി ജേതാവ് ഗിരീഷ് ആമ്പ്രയും കുഞ്ഞൻ ചേളന്നൂരും നാടൻപാട്ട് അവതരിപ്പിച്ചു. എസ്.എം.സി ചെയർമാൻ സി. രമേശ്, ഷരീഫ് പറമ്പിൽ, മുഹമ്മദാലി, എ.പി. മാധവൻ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ കെ. ഭാഗ്യനാഥൻ സ്വാഗതവും എം. സിന്ധു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.