ചാത്തമംഗലം: അധ്യാപകനും മികച്ച കർഷകനുമായിരുന്ന കളത്തിൽ ഇസ്മായിൽ മാസ്റ്ററുടെ സ്മരണാർഥം മികച്ച കർഷക സംഘത്തിന് ഏർപ്പെടുത്തിയ എവർറോളിങ് ട്രോഫിക്ക് വെള്ളനൂർ കൂഴക്കോട് വി.പി.കെ.പി അർഹരായി. കർഷക ദിനത്തോടനുബന്ധിച്ച് ചാത്തമംഗലം കൃഷിഭവനിൽ നടന്ന ചടങ്ങിൽ പി.ടി.എ. റഹീം എം.എൽ.എ അവാർഡ് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾക്ക് പുറമെ വിവിധ കർഷക പ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, കർമസേന പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു. മാസ്റ്ററുടെ കുടുംബം നൽകുന്ന കാഷ് അവാർഡ് മകൻ ഫൈസൽ ചടങ്ങിൽ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.