കർഷക ദിനം ആചരിച്ചു എകരൂൽ: ഉണ്ണികുളം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു. പ്രസിഡൻറ് ഇന്ദിര ഏറാടിയിൽ ഉദ്‌ഘാടനം ചെയ്‌തു. വികസനകാര്യ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ ഷബ്‌ന ആറങ്ങാട്ട് അധ്യക്ഷത വഹിച്ചു. വിളംബര ജാഥ, മികച്ച കർഷകരെ ആദരിക്കൽ, ബോധവത്കരണ പരിപാടികൾ എന്നിവ നടന്നു. ബാലുശ്ശേരി കൃഷി അസി. ഡയറക്ടർ മുഹമ്മദ് ഫൈസൽ, കെ.കെ. അബ്‌ദുല്ല മാസ്റ്റർ, ബിച്ചു ചിറക്കൽ, വനജ, ഇ.ടി. ബിനോയ്, പി. സാജിദ, കെ.കെ. നാസർ, വി. കബീർ, ടി. മുഹമ്മദ് വള്ളിയോത്ത്, സി.പി. സുരേന്ദ്രൻ, ബാലകൃഷ്ണൻ മുച്ചിലോട്ട്, ഡോ. അബ്ദുൽ നാസർ, പി.കെ. ജാരിസ് എന്നിവർ സംസാരിച്ചു. കൃഷി ഓഫിസർ എം.കെ. ശ്രീവിദ്യ സ്വാഗതവും പി.ബി. സാജു നന്ദിയും പറഞ്ഞു. EKAROOL 3000: ഉണ്ണികുളം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കർഷക ദിനത്തോടനുബന്ധിച്ച് മികച്ച കർഷകരെ ആദരിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.