കർഷകദിനത്തിൽ കൃഷിയിറക്കി വാട്സ്ആപ് കൂട്ടായ്മ

മടവൂർ: കർഷകദിനത്തിൽ മടവൂർ വാർത്തകൾ വാട്സ്ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നെൽകൃഷി തുടങ്ങി. മടവൂർ പൊക്കാരിതാഴം വയലിൽ ഒന്നര ഏക്കർ സ്ഥലത്താണ് കൃഷി ഇറക്കിയത്. മടവൂർ കൃഷിഓഫിസർ കെ. നിഷ വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തു. 16 പേരാണ് കൂട്ടായ്മയിലുള്ളത്. കൂട്ടായ്മയുടെ നേതൃത്വത്തിൽ 2017മുതൽ കൃഷി ചെയ്തുവരുന്നുണ്ട്. കൃഷി അസിസ്റ്റന്റുമാരായ ടി.പി. സാറ, കെ. സീന, വി.കെ. ബിജു, ടി.പി. ജംഷിത, കൂട്ടായ്മ അംഗങ്ങളായ അനീസ് ബാബു, ശശി ചക്കാലക്കൽ, വി. അഹമ്മദ്‌ ഷബീർ, അബൂബക്കർ, ബിജിത്ത് മടവൂർ, പാരമ്പര്യ കർഷകരായ അലിക്കുട്ടി പരിക്കാട്ട്, ഹുസൈൻ അടുക്കത്ത്, അബൂബക്കർ വയലിൽ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.