മുതിര്‍ന്ന കര്‍ഷകന് ആദരവുമായി കുടുംബശ്രീ

മേപ്പയൂർ: ചെറുവണ്ണൂര്‍ പരപ്പുഴപാണ്ടി പാടശേഖരത്തെ പൊന്‍കതിരണിയിച്ച മുതിര്‍ന്ന കര്‍ഷകനായ പാറച്ചാലില്‍ മീത്തല്‍ ചന്തു നമ്പ്യാര്‍ക്ക് (95) ആദരവുമായി ഐശ്വര്യ കുടുംബശ്രീ. കേരളത്തില്‍ ജന്മി-കുടിയാന്‍ വ്യവസ്ഥ നിലനിന്ന കാലം മുതല്‍ കൃഷി ഉപജീവനമാർഗമായി കുടുംബം പരിപാലിച്ച കര്‍ഷകശ്രേഷ്ഠനാണ് ചന്തു നമ്പ്യാർ. പരപ്പുഴപാണ്ടി പാടശേഖരത്തെ അറിയപ്പെടുന്ന കർഷകരായ കുന്നത്ത് ശങ്കരക്കുറുപ്പ്, കരുവാരപ്പൊയില്‍ സൂപ്പി, പടിഞ്ഞാറേമീത്തല്‍ കണ്ടന്‍, കോറോത്ത് കണാരന്‍, ചാലില്‍ മൊയ്തു, മീറിലോട്ട് ബാലന്‍ തുടങ്ങിയവരോടൊപ്പം കൃഷി ചെയ്തതിന്‍റെ ഓര്‍മകള്‍ ഈ പ്രായത്തിലും ചന്തു നമ്പ്യാർ ഓര്‍ത്തെടുത്തു. ഐശ്വര്യ കുടുംബശ്രീ സെക്രട്ടറിയും മുന്‍ പഞ്ചായത്ത് അംഗവുമായ സനില തയ്യുള്ളതിൽ, പി. സിന്ധു എന്നിവർ പൊന്നാട അണിയിച്ചു. പാണ്ടിയിൽ ഉപ്പുവെള്ളം കയറി കൃഷിയെയും കുടിവെള്ള സ്രോതസ്സുകളെയും ബാധിക്കുന്നത് തടയണമെന്ന് കുടുംബശ്രീ അംഗങ്ങള്‍ ചടങ്ങില്‍ അധികൃതരോടാവശ്യപ്പെട്ടു. Photo: ഐശ്വര്യ കുടുംബശ്രീ മുതിർന്ന കർഷകൻ ചന്തു നമ്പ്യാരെ ആദരിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.